Top

'ഞാന്‍ ആരുടെയും നിയന്ത്രണത്തിലല്ല, നിലപാട് വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍'; വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍

10 Aug 2022 6:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാന്‍ ആരുടെയും നിയന്ത്രണത്തിലല്ല, നിലപാട് വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍; വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍
X

ന്യൂഡല്‍ഹി: നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ ആരുടെയും നിയന്ത്രണത്തിലല്ലെന്നും വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ നിലപാടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

'ഓര്‍ഡിനന്‍സുകള്‍ പഠിക്കാന്‍ സമയം വേണം. ഞാന്‍ ആരുടെയും നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുന്നത്. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ട്. അതിന്റെ കൂടെ പോകാന്‍ താല്‍പര്യമില്ല. നമ്മള്‍ ഒരു ജനാധിപത്യ വ്യവസ്ഥിതിയിലാണ് ജീവിക്കുന്നത്. ഞാന്‍ എന്റെ ജോലിയാണ് ചെയ്യുന്നത്', ഗവര്‍ണര്‍ പറഞ്ഞു.

ലോകായുക്ത ഭേദഗതിയടക്കം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 1 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് അസാധുവായിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം. വിശദമായി പഠിച്ച ശേഷം മാത്രമേ ഓർഡിനന്‍സുകളില്‍ ഒപ്പിടുന്ന കാര്യം ആലോചിക്കൂ എന്ന നിലപാട് ഗവര്‍ണര്‍ ആവര്‍ത്തിക്കുകയായിരുന്നു.

Story Highlights: Governor Arif Mohammad Khan Repeating His Stand

Next Story