Top

കിറ്റക്സിൽ വിശദമായ പരിശോധന നടത്തും; നീക്കങ്ങളുമായി സർക്കാർ

27 Dec 2021 6:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിറ്റക്സിൽ വിശദമായ പരിശോധന നടത്തും; നീക്കങ്ങളുമായി സർക്കാർ
X

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലും ലേബർ ക്യാമ്പിലും വിശദമായ പരിശോധനയ്ക്കൊരുങ്ങി സംസ്ഥാന സർക്കാർ. കിറ്റക്സിൽ തൊഴിൽ വകുപ്പ് വിശദമായ നടത്തുമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇതിനായി കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

ഇതോടൊപ്പം ക്രിസ്തുമസ് ദിനത്തിലുണ്ടായ അതിക്രമങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് കിറ്റക്സിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ പരിശോധന നടത്തുമെന്ന് ലേബർ ഓഫീസർ അറിയിച്ചു.

നേരത്തെ 12 ലേറെ തവണ കിറ്റക്‌സിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പരിശോധന നടത്തിയിരുന്നു. നിരന്തര പരിശോധന ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് പറഞ്ഞ് കേരളത്തിലെ വ്യവസായം അവസാനിപ്പിക്കുകയാണെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കിഴക്കമ്പലത്ത് പൊലീസിനെ അതിക്രമിച്ച കേസിൽ കിറ്റക്സിലെ 162 ഇതര സംസ്ഥാന തൊഴിലാളികളുടെ അറസ്റ്റ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമുൾപ്പെടെ 11 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 12 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ആക്രമണമുണ്ടാക്കിയെതന്നും പൊലീസ് പറയുന്നു.

Next Story