Top

നഴ്‌സുമാര്‍ ഡച്ചുഭാഷ പഠിക്കാന്‍ തയ്യാറായിക്കൊള്ളൂ; ബെല്‍ജിയവുമായി റിക്രൂട്ട്‌മെന്റ് ചര്‍ച്ചകള്‍ മുന്നോട്ടെന്ന് സര്‍ക്കാര്‍

6 July 2022 3:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നഴ്‌സുമാര്‍ ഡച്ചുഭാഷ പഠിക്കാന്‍ തയ്യാറായിക്കൊള്ളൂ; ബെല്‍ജിയവുമായി റിക്രൂട്ട്‌മെന്റ് ചര്‍ച്ചകള്‍ മുന്നോട്ടെന്ന് സര്‍ക്കാര്‍
X

തിരുവനന്തപുരം: ബെൽജിയത്തിലേക്ക് കൂടുതൽ നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുളള നടപടികൾക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ. സർക്കാർ ഏജൻസിയായ ഒഡിഇപിസി വഴി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ബെൽജിയത്തിൽ നിന്നുള്ള പ്രതിനിധികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയതായി പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ബെൽജിയത്തിലെ മൂന്ന് ആശുപത്രികളുടെയും ഒരു നഴ്‌സിംഗ് കോളേജിന്റെയും പ്രതിനിധികളായ അഞ്ചംഗ സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി നഴ്‌സുമാർക്ക് ഡച്ച് ഭാഷയിൽ ആറ് മാസത്തെ പരിശീലനം നൽകും. ആദ്യ ബാച്ച് 2022 ഓഗസ്റ്റിൽ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ്ണ രൂപം

'സർക്കാർ ഏജൻസിയായ ഒഡിഇപിസി വഴി ബെൽജിയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ബെൽജിയത്തിൽ നിന്നുള്ള പ്രതിനിധികൾ ഇന്ന് ഓഫീസിൽ എത്തി കണ്ടു. Koen Balcaen, Director UZLeuven hospital, Prakash Goossens, Project Manager and India Liason for Health Care recruitment Flanders, Toon Quaghebeur, Director Health Education University College Leuven Limburg UCLL , Kurt Surmont, Director ZOL, Hospital Genk , Els Anna S Verlinden എന്നിവരാണ് മൂന്ന് ആശുപത്രികളുടെയും ഒരു നഴ്‌സിംഗ് കോളേജിന്റെയും ഒരു കൺസോർഷ്യത്തെ പ്രതിനിധീകരിച്ചുകൊണ്ട് സന്ദർശിച്ചത്. സംസ്ഥാന സർക്കാർ വഴി ബെൽജിയത്തിലേക്ക് കൂടുതൽ നഴ്സുമാരെ റിക്രൂട്ട് ചെയ്യും. ഒഡിഇപിസി ചെയർമാൻ അഡ്വക്കേറ്റ് കെ.പി. അനിൽകുമാർ, മാനേജിംഗ് ഡയറക്ടർ, അനൂപ് കെ എ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഈ റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി നഴ്‌സുമാർക്ക് 6 മാസത്തേക്ക് ഡച്ച് ഭാഷയിൽ പരിശീലനം നൽകും. ആദ്യ ബാച്ച് 2022 ഓഗസ്റ്റിൽ ആരംഭിക്കും'.

STORY HIGHLIGHTS: government started process to recruit more nurses to Belgium

Next Story