Top

മദ്യം നൽകിയില്ല; ബാറിന് മുമ്പിൽ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ​ഗുണ്ടകൾ

അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മ്യൂസിയം സിഐ അറിയിച്ചു.

5 Aug 2022 8:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദ്യം നൽകിയില്ല; ബാറിന് മുമ്പിൽ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ​ഗുണ്ടകൾ
X

തിരുവനന്തപുരം: മദ്യം നൽകാത്തതിന് ബാറിന് മുമ്പിൽ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ​ഗുണ്ടകൾ. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ​ഗുണ്ടാ വിളയാട്ടമുണ്ടായത്. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തെ ബാറിന് മുമ്പിലാണ് സംഭവം. മദ്യം നൽകാത്തതിനെ ചൊല്ലി ബാറിലെ ജീവനക്കാരുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് ​ഗുണ്ടാ സംഘത്തിന്റെ വാൾ വീശൽ.

ബാറുകളുടെ പ്രവർത്തന സമയം കഴിഞ്ഞതിന് ശേഷം എത്തിയ ​ഗുണ്ടാ സംഘം ജീവനക്കാരോട് മദ്യം ആവശ്യപ്പെടുകയായിരുന്നു. സംഘം മദ്യം ആവശ്യപ്പെട്ടെങ്കിലും ബാറിലെ ജീവനക്കാർ മദ്യം നൽകാൻ കൂട്ടാക്കിയില്ല. ​ബാറിനകത്തേക്ക് പ്രവേശിപ്പിക്കുന്നത് തടയുകയും ചെയ്തു. ഇതിൽ കുപിതരായ സംഘം വാൾ വീശുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മ്യൂസിയം സിഐ അറിയിച്ചു. എകെജി സെൻ്റര്‍ ബോംബാക്രമണത്തിന് ശേഷം തിരുവനന്തപുരം നഗരത്തിൽ പൊലീസ് പട്രോളിംഗും ചെക്കിംഗും രാത്രികാലങ്ങളിൽ സജീവമാണ്. ഇതിനിടെയാണ് ഗുണ്ടകൾ റോഡിൽ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

STORY HIGHLIGHTS: Goons brandishing swords in front of the bar in thiruvananthapuram city for not giving liquor

Next Story