Top

തലസ്ഥാന നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം; സിപിഐഎം നേതാവിന്റെ വീട് അടിച്ചു തകര്‍ത്തു

21 Nov 2021 2:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തലസ്ഥാന നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം; സിപിഐഎം നേതാവിന്റെ വീട് അടിച്ചു തകര്‍ത്തു
X

തലസ്ഥാനത്ത് നഗരത്തില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം തുടരുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീട് അക്രമികള്‍ അടിച്ചു തകര്‍ത്തു. നെഹ്‌റു ജംഗ്ഷന്‍ ബ്രാഞ്ച് അംഗം ഷിജുവിനെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.

ശനിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു ആക്രമണം. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. വീടിന് നേര്‍ക്ക് ബോംബെറിഞ്ഞ അക്രമികള്‍ വാതിലുകള്‍ വാളുകൊണ്ട് വെട്ടി പൊളിച്ചു. സംഭവത്തില്‍ തുമ്പ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

തിരുവനന്തപുരത്തിന്റെ ടെക്‌നോ നഗരമായ വീണ്ടും ഗുണ്ടസംഘങ്ങളുടെ താവളമാകുന്നു എന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴക്കൂട്ടം ഉള്ളൂര്‍കോണത്ത് കഞ്ചാവ് കച്ചവടത്തെ കുറിച്ച് പൊലീസിന് വിവരം നല്‍കിയ വ്യക്തിയുടെ വീടും കാറും തല്ലിത്തകര്‍ത്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രിയാണ് നിരവധിക്കേസിലെ പ്രതിയായ കഞ്ചാവ് ഹാഷിം ആണെ സമീപത്തെ വീടുകളില്‍ അതിക്രമം നടത്തിയത്.

Next Story