Top

നെയ്യാറ്റിന്‍കരയില്‍ വീണ്ടും ഗുണ്ടാ ആക്രമണം; ആക്രമത്തിന് പിന്നില്‍ നിരവധി കേസുകളില്‍ പ്രതിയായ പപ്പടം വിഷ്ണു

പ്രതിക്കായി നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

8 Jan 2022 6:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നെയ്യാറ്റിന്‍കരയില്‍ വീണ്ടും ഗുണ്ടാ ആക്രമണം; ആക്രമത്തിന് പിന്നില്‍ നിരവധി കേസുകളില്‍ പ്രതിയായ പപ്പടം വിഷ്ണു
X

തിരുവനന്തപുരം ജില്ലയില്‍ വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാ അതിക്രമത്തില്‍ നെയ്യാറ്റിന്‍കരയില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ആറാലുംമൂട് സ്വദേശി ഷാജഹാനാണ് തലക്ക് ഗുരുതരമായി പരുക്കേറ്റത്.ആക്രമണത്തിന് പിന്നില്‍ നിരവധി കേസുകളില്‍ പ്രതിയായ പപ്പടം വിഷ്ണുവാണെന്നാണ് വിവരം. പ്രതിക്കായി നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇന്നലെ രാത്രിയും നെയ്യാറ്റിൻകരയിൽ ​ഗുണ്ടാ ആക്രമണമുണ്ടായിരുന്നു. നെയ്യാറ്റിന്‍കര ധനുവച്ചപുരത്ത് വീടുകയറിയാണ് ഗുണ്ടാസംഘത്തിന്റെ ആക്രമിച്ചത്. വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ധനുവച്ചപുരം പരുത്തിവിള സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഇരുപതോളമടങ്ങുന്ന ഗുണ്ടാ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ബിജു, ഭാര്യ ഷിജി, സഹോദരിമാരായ ഷീജ, സോണിയ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീജ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയാണ്.

കഴിഞ്ഞ ദിവസം പ്രദേശത്ത് വീടുകയറി ആക്രമിച്ച ഗുണ്ടാസംഘമാണ് ഇന്നലെയും ആക്രമണം നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഒളിവിലായിരുന്ന ഇവരുടെ വിവരം പോലീസിനെ അറിയിച്ചതാണ് പ്രകോപനകാരണം. കഴിഞ്ഞ ദിവസത്തെ സംഭവത്തിനുശേഷം പ്രതികള്‍, പ്രദേശത്ത് ഉണ്ടായിട്ടും പിടികൂടാനാകാത്തത് പൊലീസിന്റെ ഗുരുതര വീഴ്ചയാണ്. ഇന്നലെയും ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. ഇവരെ പിടികൂടാനായി നെയ്യാറ്റിന്‍കര പൊലീസും, പാറശാല പൊലീസും അന്വേഷണം ഊര്‍ജിതമാക്കി.

Next Story