Top

'എന്റെ വാദം കൂടി കേള്‍ക്കണം'; സ്വര്‍ണക്കടത്ത് കേസ് ബെംഗളുരുവിലേക്ക് മാറ്റാനുള്ള ഇഡി നീക്കത്തിനെതിരെ ശിവശങ്കര്‍

ഇഡി നീക്കത്തിനെതിരെ എം ശിവശങ്കര്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തു.

23 July 2022 11:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്റെ വാദം കൂടി കേള്‍ക്കണം; സ്വര്‍ണക്കടത്ത് കേസ് ബെംഗളുരുവിലേക്ക് മാറ്റാനുള്ള ഇഡി നീക്കത്തിനെതിരെ ശിവശങ്കര്‍
X

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തിനെതിരെ എം.ശിവശങ്കര്‍.

ഇഡി നീക്കത്തിനെതിരെ എം ശിവശങ്കര്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തു. ഇഡിയുടെ ഹര്‍ജിയിലെ ഉത്തരവിന് മുന്‍പ് തന്റെ വാദം കൂടി കേള്‍ക്കണമെന്നാണ് ശിവശങ്കറിന്റെ ആവശ്യം.

കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആറാം തീയതിയാണ് ഇഡി ഹര്‍ജി നല്‍കിയത്. ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടറാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെയായിരുന്നു ഇഡിയുടെ നീക്കം.

''കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നുണ്ട്. പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്റെ മൊഴി മാറ്റിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വിസ്താരം കേരളത്തില്‍ നടന്നാല്‍ വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് വിചാരണ അട്ടിമറിക്കും. ഇഡിയുടെ വിശ്വാസ്യത തകര്‍ക്കും വിധമുളള പ്രചാരണമുണ്ടാകും.'' തുടങ്ങിയ കാര്യങ്ങളാണ് ഇഡി ഹര്‍ജിയില്‍ പറയുന്നത്.

Next Story