Top

സ്വർണക്കടത്ത് കേസ്; അടിയന്തര പ്രമേയത്തിന് അനുമതി, സഭ നിർത്തിവെച്ച് രണ്ട് മണിക്കൂർ ചർച്ച

ഇതോടെ വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ ആക്ഷേപം ഒഴിവാക്കാനും സർക്കാരിനാവും

28 Jun 2022 5:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വർണക്കടത്ത് കേസ്; അടിയന്തര പ്രമേയത്തിന് അനുമതി, സഭ നിർത്തിവെച്ച് രണ്ട് മണിക്കൂർ ചർച്ച
X

തിരുവനന്തപുരം: സ്വർണക്കടത്തു കേസ് സംബന്ധിച്ച് പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണിക്കൂർ സമയമാണ് അടിയന്തര പ്രമേയം ചർച്ച ചെയ്യാനായി അനുവദിച്ചിരിക്കുന്നത്. ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനും ചർച്ചയാകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് അറിയാൻ താൽപ്പര്യമുള്ള വിഷയമായതിനാൽ ചർച്ചയാവട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതോടെ വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ ആക്ഷേപം ഒഴിവാക്കാനും സർക്കാരിനാവും. ചർച്ചയിൽ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. ഭരണപക്ഷത്തു നിന്ന് ആരോപണ വിധേയരായ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.ടി ജലീൽ എന്നിവരും പങ്കെടുത്തേക്കും. കേസ് അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും സ്വപ്നയുടെ രഹസ്യമൊഴി തിരുത്താൻ നീക്കം നടന്നുവെന്നും നോട്ടിസിൽ ആരോപണമുണ്ട്.

Story Highlights: Gold smuggling case cm Pinarayi says ready to discus in Sabha

Next Story