Top

സ്വർണവില കുത്തനെ ഇടിഞ്ഞു

ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞിട്ടുണ്ട്

21 Oct 2022 6:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വർണവില കുത്തനെ ഇടിഞ്ഞു
X

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപയായും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37,000 രൂപയാണ്. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4625 രൂപയാണ്

ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3830 രൂപയാണ്. ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഒക്ടോബർ 10ന് ഒരു പവൻ സ്വർണത്തിന് 200 രൂപയായും ഒക്ടോബർ 11ന് ഒരു പവൻ സ്വർണത്തിന് 560 രൂപയായും കുറഞ്ഞിരുന്നു.

അതേസമയം സ്വർണ വില കുത്തനെ കുറഞ്ഞെങ്കിലും സംസ്ഥാനത്ത് വെളളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ​ഗ്രാം സാധാരണ വെളളിക്ക് 62 രൂപയും ഹാൾമാർക്ക് വെളളിക്ക് 90 രൂപയുമാണ് വില.

STORY HIGHLIGHTS: Gold prices decrease today

Next Story