സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണ വിലയിൽ ഇടിവ്
ഗ്രാമിന് 10രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്
23 Nov 2022 9:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 10രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 4,825 രൂപയും പവന് 38,600 രൂപയുമാണ് വില.
കേരളത്തില്‍ ഇന്നലേയും സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നു. ഇന്നലെ ഒരു പവന് സ്വര്‍ണ്ണത്തിന് 38,680 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4835 രൂപയുമായിരുന്നു വില. തിങ്കളാഴ്ചയും സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലക്കുറയുന്നത്.
STORY HIGHLIGHTS: Gold prices low for Kerala
- TAGS:
- Gold Price
- Kerala
- Economy
Next Story