സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില; പവന് 42,160 രൂപ
രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് രാജ്യത്തെ സ്വര്‍ണവിലയിലും പ്രതിഫലിച്ചത്
24 Jan 2023 7:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില. പവന് 280 രൂപ വര്‍ധിച്ച് പവന് 42,160 രൂപയായി. ഗ്രാമിന് 35 രൂപയാണ് കൂടിയത്. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിന് മുമ്പ് ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 42,000 രൂപയായിരുന്നു.
രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് രാജ്യത്തെ സ്വര്‍ണവിലയിലും പ്രതിഫലിച്ചത്. യുഎസ്ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണത്തിന് നേട്ടമായത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനയില്‍ മൃദുനയം സ്വീകരിച്ചേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഡോളര്‍ ദുര്‍ബലമായത്.
Story Highlights: Gold Price Hit A New High
- TAGS:
- Gold
- Gold Price
- India
Next Story