Top

'എസ്എൻ ട്രസ്റ്റിൽ നിന്ന് ശതകോടികൾ മോഷ്ടിച്ചു'; എല്ലാത്തിനും വെള്ളാപ്പള്ളിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് ​ഗോകുലം ​ഗോപാലൻ

വെള്ളാപ്പള്ളിയുടെ ഗുണ്ടായിസവും കുടുംബാധിപത്യവും ഇനിയും അനുവദിച്ചുനൽകേണ്ടതില്ല.

23 March 2022 7:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്എൻ ട്രസ്റ്റിൽ നിന്ന് ശതകോടികൾ മോഷ്ടിച്ചു; എല്ലാത്തിനും വെള്ളാപ്പള്ളിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് ​ഗോകുലം ​ഗോപാലൻ
X

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആരോപണവുമായി ​​ഗോകുലം ​ഗോപാൻ. എസ്എൻ ട്രസ്റ്റിൽ നിന്ന് വെള്ളാപ്പള്ളി ശതകോടികൾ മോഷ്ടിച്ചു. എസ്എൻഡിപിയിലെ വെള്ളാപ്പള്ളിയുടെ ഗുണ്ടായിസവും കുടുംബാധിപത്യവും ഇനിയും അനുവദിച്ചുനൽകേണ്ടതില്ല. അല്പമെങ്കിലും നാണമുണ്ടെങ്കിൽ വെള്ളാപ്പള്ളി സ്ഥാനമൊഴിയണമെന്നും ​ഗോകുലം ​ഗോപാലൻ ആവശ്യപ്പെട്ടു.

ഈഴവരുടെ നേതാവെന്നാണ് വെള്ളാപ്പള്ളിയുടെ അവകാശവാദം. ആരാണ് വെള്ളാപ്പള്ളിയെ നേതാവാക്കിയത്. മക്കളും വേണ്ടപ്പെട്ടവരും ആണോ ഒരു സമുദായത്തിന്റെ നേതാവിനെ തെരെഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ജീവൻ നഷ്ടപ്പെട്ടാലും വെള്ളാപ്പള്ളിയുടെ കരങ്ങളിൽ നിന്ന് യൂണിയനെ മോചിപ്പിക്കും. എല്ലാത്തിനും വെള്ളാപ്പള്ളിയെക്കൊണ്ട് മറുപടി പറയിക്കുമെന്നും ​ഗോകുലം ​ഗോപാലൻ പറഞ്ഞു.

ജനറൽ സെക്രട്ടറി സ്ഥാനം വെളളാപ്പളളി ഒഴിയണം. എസ്എൻഡിപിയിൽ തെരെഞ്ഞെടുപ്പ് നടത്തണമെന്ന കോടതി ഉത്തരവ് ഉടൻ നടപ്പിലാക്കണം. ധൈര്യമുണ്ടെങ്കിൽ വെള്ളാപ്പള്ളി തെരെഞ്ഞെടുപ്പ് നേരിടണമെന്നും ​ഗോകുലം ​ഗോപാലൻ വെല്ലുവിളിച്ചു.

നേരത്തെ ​ഗോകുലം ​ഗോപാലനെതിരെ ആരോപണവുമായി വെളളാപ്പളളി നടേശൻ രം​ഗത്തുവന്നിരുന്നു. ഗോകുലം ഗോപാലൻ ശകുനിമാരെ മുന്നിൽനിർത്തി കളിക്കുന്നയാളാണെന്നായിരുന്നു വെളളാപ്പളളിയുടെ ആരോപണം. ഗോപാലനെ വീട്ടിൽ കയറ്റാൻ കൊള്ളില്ല. ഗോപാലൻ എവിടെ ഒട്ടിയാലും അവിടം പറിച്ചോണ്ട് പോകുന്നയാളാണ്. മറ്റുള്ളവരെ ചതിച്ച് സ്വത്തുണ്ടാക്കിയ ചരിത്രമാണ് ഗോപാലൻ്റേതെന്നും എസ്എൻഡിപി എന്നതിൻ്റെ പൂർണ്ണ രൂപം പോലും അക്ഷരം തെറ്റാതെ പറയാൻ ഗോകുലം ഗോപാലന് അറിയില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു.

ശ്രീനാരായണ ധർമ്മവേദി ചെയ‌ർമാൻ ഗോകുലം ഗോപാലനാണെന്ന സുഭാഷ് വാസുവിൻ്റെ ആരോപിച്ചതോടെയാണ് ഇരു വ്യക്തികളും തമ്മിൽ പരസ്യമായ വാ​ഗദ്വത്തിലേക്ക് നീങ്ങിയത്. അഭിപ്രായ ഭിന്നതയെ തുടർന്ന് സുഭാഷ് വാസു വെളളാപ്പളളിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. പിന്നീട് സകലതും ഏറ്റുപറഞ്ഞാണ് തിരിച്ച് വെള്ളാപ്പള്ളി നടേശന്റെ പാളയത്തിലെത്തിയത്. മാവേലിക്കരയിലെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളെ തുടർന്ന് ഒന്നരവർഷം മുൻപാണ് സുഭാഷ് വാസു, വെള്ളാപ്പള്ളിയുമായി അകന്നത്. എന്നാൽ ഗോകുലം ഗോപാലന്‍റെ തന്ത്രങ്ങളിൽ അകപ്പെട്ടാണ് താൻ ആരോപണങ്ങൾ ഉന്നയിച്ചതെന്നാണ് ഇപ്പോൾ സുഭാഷ് വാസു പറഞ്ഞത്. തനിക്കെതിരെ ആരോപണമുന്നയിച്ച സുഭാഷ് വാസുവിന് ഏകാധിപത്യ സ്വഭാവമാണെന്നും കട്ടച്ചിറ എഞ്ചിനിയറിങ് കോളേജ് ഏറ്റെടുത്ത ശേഷം കണ്ടത് സുഭാഷ് വാസുവിന്റെ ധാര്‍ഷ്ട്യമാണെന്നും ഗോകുലം ഗോപാലന്‍ പ്രതികരിച്ചിരുന്നു.

STORY HIGHLIGHTS: Gokulam Gopalan Accused Against Vellapally Natesan


Next Story