Top

'ഇന്നത്തെ ഇന്ധന വില നാളത്തേക്കാള്‍ കുറവ് തന്നെ'; ഡീസലിന് കൂട്ടുന്നത് 84 പൈസ

5 April 2022 4:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്നത്തെ ഇന്ധന വില നാളത്തേക്കാള്‍ കുറവ് തന്നെ; ഡീസലിന് കൂട്ടുന്നത് 84 പൈസ
X

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില വര്‍ധിപ്പിക്കുന്നത് തുടരും. ബുധനാഴ്ചയും ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടാവും. പ്രെടോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിപ്പിക്കുക. ഡീസല്‍ ലിറ്ററിന് 84 പൈസയും കൂട്ടും.

ചൊവ്വാഴ്ചയും പെട്രോള്‍ വിലയില്‍ 87 പൈസയും, ഡീസല്‍ വിലയില്‍ 84 പൈസയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ 14 തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. ഇക്കാലയളവില്‍ പെട്രോളിന് 10.01 രൂപയും ഡീസലിന് 9.67 രൂപയുമാണ് കൂട്ടിയത്.

നിലവില്‍ പെട്രോളിന് 114.20 രൂപയും ഡീസലിന് 101.11 രൂപയുമാണ് കൊച്ചിയിലെ വില നിലവാരം. തിരുവനന്തപുരത്ത് പെട്രോളിന് 116.32 രൂപയും ഡീസലിന് 103.10 രൂപ, കോഴിക്കോട് പെട്രോള്‍ 114.49, ഡീസല്‍ 101.42 എന്നിങ്ങനെയാണ് വില.

Content Highlight; fuel price hike continue on wednesday

Next Story