Top

പതിവ് തെറ്റിച്ചില്ല!; ഇന്ധന വില ഇന്നും കൂട്ടി

ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി.

15 Oct 2021 1:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പതിവ് തെറ്റിച്ചില്ല!; ഇന്ധന വില ഇന്നും കൂട്ടി
X

സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി. തിരുവനന്തപുരത്താണ് സംസ്ഥാനത്തെ കൂടിയ ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന് 107.41 രൂപയും ഡീസലിന് 100.94 രൂപ എന്ന നിലയിലെത്തി.

തലസ്ഥാനത്ത് ഇന്നലെ പെട്രോളിന് 107.05 രൂപയും ഡീസലിന് 99.45 രൂപയുമായിരുന്നു. ഇരുപത് ദിവസം കൊണ്ട് ഡീസലിന് കൂട്ടിയത് 5 രൂപയും 52 പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 105.45 രൂപയും ഡീസലിന് 99.04 രൂപയുമായി വര്‍ധിച്ചു. കോഴിക്കോട് പെട്രോളിന് നിലവില്‍ 105.57 രൂപയും ഡീസലിന് 99.26 രൂപയുമാണ്.

Popular Stories

    Next Story