Top

മോഫിയക്ക് നീതിവേണം; പ്രതിഷേധിച്ച സുഹൃത്തുക്കള്‍ അറസ്റ്റില്‍

അൽ അസർ ലോ കോളേജിലെ മോഫിയയുടെ സഹപാഠികളാണ് അറസ്റ്റിലായത്.

25 Nov 2021 11:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഫിയക്ക് നീതിവേണം; പ്രതിഷേധിച്ച സുഹൃത്തുക്കള്‍ അറസ്റ്റില്‍
X

മോഫിയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിഐയ്ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്പി ഓഫീസിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച 17 വിദ്യാർത്ഥികളെയാണ് അറസ്റ്റുചെയ്തത്. അൽ അസർ ലോ കോളേജിലെ മോഫിയയുടെ സഹപാഠികളാണ് അറസ്റ്റിലായത്. ഇവരെ എആർ ക്യാമ്പിലേക്ക് മാറ്റി.

എസ്പിക്ക് പരാതി നൽകാനെത്തിയ പെണ്‍കുട്ടികടങ്ങിയ സംഘം പരാതി നല്‍കാന്‍ അവസരം ലഭിക്കാതെ വന്നതോടെ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. യാതൊരു വിധ മാർഗ തടസവും സൃഷ്ടിക്കാതെ സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

അതേസമയം, മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാന്‍ഡില്‍. മൊഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍(27) ഭര്‍ത്തൃപിതാവ് യൂസഫ്(63) ഭര്‍ത്തൃമാതാവ് റുഖിയ(55) എന്നിവരെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.





Next Story

Popular Stories