ഡ്രൈവര്‍മാരെ കബളിപ്പിച്ച് മൊബൈല്‍ ഫോണുമായി മുങ്ങുന്നത് പതിവ്; 'കോവിഡ് ഡോക്ടര്‍' അറസ്റ്റില്‍
മോഷണത്തിന് പുറമെ കളളനോട്ട് കേസിലും ഇയാള്‍ പ്രതിയാണ്
4 Dec 2022 2:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: വാടകയക്ക് കാര്‍ വിളിച്ച ശേഷം ഡ്രൈവര്‍മാരെ കബളിപ്പിച്ച് മൊബൈല്‍ ഫോണുമായി മുങ്ങുന്ന തട്ടിപ്പുകാരന് റിമാന്‍ഡില്‍. ചെന്നൈയില്‍ താമസിക്കുന്ന മലയാളിയായ സജ്ഞയ് വര്‍മ്മയാണ്(45) അറസ്റ്റിലായത്. തലശ്ശേരിയില്‍വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. മോഷണത്തിന് പുറമെ കളളനോട്ട് കേസിലും ഇയാള്‍ പ്രതിയാണ്. 6000 രൂപയുടെ കളളനോട്ട് ഒരു ഡ്രൈവര്‍ക്ക് നല്‍കിയെന്ന കേസിലാണ് സജ്ഞയ് അറസ്റ്റിലായിരിക്കുന്നത്.
കോവിഡ് ഡോക്ടറാണെന്ന വ്യാജേനയാണ് ഇയാള്‍ വലിയ ഹോട്ടലുകളില്‍ മുറിയെടുക്കുന്നത്. പിന്നീട് കാര്‍ വാടകയ്ക്ക് എടുത്ത ശേഷം ഡ്രൈവറുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടും. ശേഷം താമസിക്കുന്ന ഹോട്ടലില്‍ നിന്ന് മാറി മറ്റൊരു ഹോട്ടലില്‍ കാര്‍ ഡ്രൈവറുമായി ഭക്ഷണം കഴിക്കാന്‍ കയറും. അവിടെ വെച്ച് ഇയാള്‍ ഡ്രൈവറുടെ ഫോണുമായി മുങ്ങും. കബളിപ്പിക്കപ്പെട്ട വിവരം പുറത്താരേയും പെട്ടന്ന് വിളിച്ചറിയിക്കാതിരിക്കാന് വേണ്ടിയാണ് മൊബൈല്‍ ഫോണുമായി മുങ്ങുന്നത്. ഇതാണ് പ്രതിയുടെ തട്ടിപ്പ് രീതി.
മാസങ്ങള്‍ക്ക് മുമ്പ് സജ്ഞയ് കണ്ണൂരിലെ ഒരു റിസോര്‍ട്ടില്‍ ഡോക്ടറാണെന്ന വ്യാജേന മുറിയെടുത്ത് താമസിച്ചിരുന്നു. അവിടെവെച്ച് ഒരു കാര്‍ വായകയ്ക്കെടുത്ത് മംഗളൂരുവില്‍ പോകുകയും ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഡ്രൈവറുടെ ഫോണുമായി രക്ഷപ്പെടുകയുമായിരുന്നു. ഇതിന് സമാനമായി തലശ്ശേരിയില്‍ തട്ടിപ്പ് നടത്തുന്നതിനിടെയാണ് പിടിയിലാകുന്നത്. ഇയാളുടെ കൈയ്യില്‍ നിന്ന് 12ഓളം മൊബൈല്‍ ഫോണുകളും വിലകൂടിയ വാച്ചുകളും പിടിച്ചെടുത്തു. ചെന്നൈ, ഹൈദരാബാദ്, കോഴിക്കോട്, തേനി, എറണാകുളം, ഗോവ, മംഗളൂരു, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.
തമിഴ്നാട്ടില്‍ സജ്ഞയ്ക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ ആധാര്കാര്ഡിലുളളത് ചെന്നൈ വിലാസമാണ്. എന്നാല്‍ ഇത് വ്യാജമാണെന്നും കൂടാതെ മുംബൈയില്‍ പണം വെച്ച് ചൂതാട്ടം നടത്താറുണ്ടെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. സജ്ഞയ് കസ്റ്റഡിയിലായെന്നറിഞ്ഞ് കണ്ണൂരില്‍ തട്ടിപ്പിനിരയായ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും തട്ടിപ്പിനിരയായവര്‍ സ്റ്റേഷനിലേക്ക് വിളിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
STORY HIGHLIGHTS: Fraudster who cheats drivers and dives with mobile phone in remand
- TAGS:
- Kannur
- Fraud Case
- Arrested