കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം
എയർപോർട്ടിലേക്ക് പോകവെയാണ് അപകടമെന്നാണ് പൊലീസ് നിഗമനം.
27 April 2022 1:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: കാറു ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ പായൽകുളങ്ങരയിലാണ് അപകടം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറുമായി ലോറി കൂട്ടിയിടിക്കുകയായിരുന്നു. എയർപോർട്ടിലേക്ക് പോകവെയാണ് അപകടമെന്നാണ് പൊലീസ് നിഗമനം.
STORY HIGHLIGHTS: four died in accident at Amabalappuzha
Next Story