Top

പത്തനംതിട്ടയിൽ രണ്ടിടങ്ങളിലായി നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

6 Nov 2022 12:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പത്തനംതിട്ടയിൽ രണ്ടിടങ്ങളിലായി നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
X

പത്തനംതിട്ട: പത്തനംതിട്ടയിൽ നാല് പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെ നഗരസഭയുടെ ഹാജി സി മീരാസാഹിബ് സ്മാരക ബസ് ടെർമിനലിന് സമീപമായിരുന്നു മൂന്ന് പേർക്ക് കടിയേറ്റത്. പിന്നീട് അബാൻ ജംഗ്ഷനിൽ വെച്ച് ബിഹാർ സ്വദേശിക്കും കടിയേറ്റു.

അഭിദേവ് (17), സദാനന്ദൻപിള്ള (65), അതുല്യ ഹരി (26), ഋഷിദേവി(41) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഒരു നായ തന്നെയാണ് എല്ലാവരേയും ആക്രമിച്ചതെന്നാണ് കരുതുന്നത്. നായയെ പിന്നീട് വാഹനം ഇടിച്ചു ചത്തനിലയിൽ കണ്ടെത്തി.

പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ കുറുക്കന്റ ആക്രമണം കാരണം നായകൾക്ക് പേ വിഷബാധ ഉണ്ടാകാൻ കാരണമാകുന്നതായി മൃഗ സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

STORY HIGHLIGHTS: Four people were bitten by stray dogs in Pathanamthitta

Next Story