പിഡബ്ല്യഡി ഗസ്റ്റ് ഹൗസ് പരിസരത്ത് മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; പുറത്താക്കിയ വാച്ചര്‍മാരെ തിരിച്ചെടുത്തു
നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് ജീവനക്കാരെ തിരച്ചെടുത്തത്.
3 Jan 2022 8:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വടകര പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസ് പരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്താക്കിയ വാച്ചര്‍മാരെ തിരിച്ചെടുത്തു. ഗസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയ മന്ത്രി മുഹമ്മദ് റിയാസ് പരിസരത്ത് മദ്യക്കുപ്പി കണ്ടെത്തിയതോടെയാണ് നൈറ്റ് വാച്ചര്‍മാര്‍ക്കെതിരെ നടപടിയെടുത്തത്. നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് ജീവനക്കാരെ തിരച്ചെടുത്തത്.
കഴിഞ്ഞ നവംബര്‍ 27നായിരുന്നു സംഭവം. കെട്ടിടത്തിന് പിന്നിലായാണ് മന്ത്രി ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ആര്‍ഡിഒ ഓഫിസും ഇതേ കോമ്പൗണ്ടിലാണ് പ്രവര്‍ത്തിക്കുന്നത്ത്. ഈ സാഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസ് വാച്ചര്‍മാര്‍ക്കെതിരെ മാത്രം നടപടിയെടുത്തതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്.
- TAGS:
- PWD
- P A Mohammed Riyas
Next Story