Top

'പി ടി സെവനെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതര തെറ്റ്': മന്ത്രി എ കെ ശശീന്ദ്രന്‍

വന്യജീവികളെ പ്രകോപിച്ചാല്‍ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു

26 Jan 2023 6:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി ടി സെവനെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതര തെറ്റ്: മന്ത്രി എ കെ ശശീന്ദ്രന്‍
X

കോഴിക്കോട്: പാലക്കാട് പിടികൂടിയ കാട്ടാന പി ടി സെവനെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതര തെറ്റെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആനകളെ ആക്രമിക്കരുത്. വന്യജീവികളെ പ്രകോപിച്ചാല്‍ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു. പി ടി സെവന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു.

വന്യമൃഗ ശല്യം ഉള്‍പ്പടെ പരിഹാരം തേടി ആര് വിളിച്ചാലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണമെന്നും എ കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. വനംവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണം. വനംവകുപ്പ് ജീവനക്കാര്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതി ഉണ്ട്, വനപാലകര്‍ ഈ നിലപാട് തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മയക്കുവെടിവെച്ച് പിടികൂടിയ പി ടി സെവന്റെ(ധോണി) ശരീരത്തില്‍ നിന്ന് 15 പെല്ലറ്റുകളോളം കണ്ടെത്തിയിരുന്നു. വനം വകുപ്പിന്റെ പരിധോനയിലാണ് ഇവ കണ്ടെത്തിയത്. ജനവാസ മേഖലയില്‍ സ്ഥിരമായി ഇറങ്ങിയിരുന്ന ആനയ്ക്ക് നേരെ നാടന്‍ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പെല്ലെറ്റുകളില്‍ ചിലത് വനംവകുപ്പ് അധികൃതര്‍ തന്നെ നീക്കം ചെയ്തു.

Story Highlights: Forest Minister AK Sasindran's Response And Warning To Officers

Next Story