Top

അഞ്ചു തമിഴ്‌നാട് മന്ത്രിമാരും എംഎല്‍എമാരും നാളെ മുല്ലപ്പെരിയാറില്‍; അണക്കെട്ടിന്റെ നിലവിലെ സ്ഥിതി വിലയിരുത്തും

തേക്കടിയിലെത്തുന്ന സംഘം ബോട്ട് മാര്‍ഗ്ഗമാണ് മുല്ലപ്പെരിയാറിലേയ്ക്ക് പോകുക.

4 Nov 2021 12:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഞ്ചു തമിഴ്‌നാട് മന്ത്രിമാരും എംഎല്‍എമാരും നാളെ മുല്ലപ്പെരിയാറില്‍; അണക്കെട്ടിന്റെ നിലവിലെ സ്ഥിതി വിലയിരുത്തും
X

തമിഴ്‌നാട് മന്ത്രിതല സംഘം നാളെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. അഞ്ചു മന്ത്രിമാരും തേനി ജില്ലയില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരുമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കുന്നത്.

ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, ഭക്ഷ്യവകുപ്പ് മന്ത്രി ആര്‍ സക്കരപാണി, സഹകരണ വകുപ്പ് മന്ത്രി ഐ പെരിയസ്വാമി, റവന്യൂ വകുപ്പ് മന്ത്രി മൂര്‍ത്തി എന്നിവരാണ് സന്ദര്‍ശനം നടത്തുക.

രാവിലെ 9 മണിക്ക് മന്ത്രിമാര്‍ മധുരയില്‍ നിന്നും പുറപ്പെടും. തേക്കടിയിലെത്തുന്ന സംഘം ബോട്ട് മാര്‍ഗ്ഗമാണ് മുല്ലപ്പെരിയാറിലേയ്ക്ക് പോകുക. മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറന്നതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദര്‍ശനം. അണക്കെട്ടിന്റെ നിലവിലെ സ്ഥിതി സംഘം വിലയിരുത്തും.

Next Story

Popular Stories