സ്രാങ്ക് ഉറങ്ങി, തൊഴിലാളികളും; നിയന്ത്രണം വിട്ട് ബോട്ട് കരയിലേക്ക്
അപകടത്തില്‍ ബോട്ടിലെ തൊഴിലാളിയായ ഒരാള്‍ക്ക് പരുക്കേറ്റു.
9 March 2022 2:22 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: മത്സ്യബന്ധനത്തിനിടെ നിയന്ത്രണം വിട്ട ബോട്ട് കരയിലേക്ക് ഇടിച്ചു കയറി. ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി തീരത്തേക്കാണ് ബോട്ട് ഇടിച്ചു കയറിയത്. ഇന്ന് പുലര്‍ച്ചെ യോടെയായിരുന്നു സംഭവം.
സ്രാങ്കും തൊഴിലാളികളും ഉറങ്ങിയതോടെയാണ് ബോട്ട് നിയന്ത്രണം വിട്ട് കരയിലേക്ക് കയറിയത്. അപകടത്തില്‍ ബോട്ടിലെ തൊഴിലാളിയായ ഒരാള്‍ക്ക് പരുക്കേറ്റു. ബംഗാള്‍ സ്വദേശി തമീറിനാണ് പരിക്കേറ്റത്.
ബേപ്പൂര്‍ സ്വദേശികളായ റഷീദ്, ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സോഡിയാക് എന്ന മത്സ്യബന്ധന ബോട്ടാണ് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. സ്രാങ്ക് ഉള്‍പ്പടെ ബോട്ടിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളും ബംഗാള്‍ സ്വദേശികളാണെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
STORY HIGHLIGHTS: Fishing boat accident in thrisur
Next Story