Top

സുശാന്തിനെ പുറത്തെത്തിച്ചു; അഗ്നി രക്ഷാ സേന മണ്ണ് മാറ്റിയത് കൈകള്‍ കൊണ്ട്

മണിക്കൂറുകളുടെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് സുശാന്തിനെ പുറത്തെത്തിച്ചത്

17 Nov 2022 6:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുശാന്തിനെ പുറത്തെത്തിച്ചു; അഗ്നി രക്ഷാ സേന മണ്ണ് മാറ്റിയത് കൈകള്‍ കൊണ്ട്
X

കോട്ടയം: മറിയപ്പള്ളിയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ നിര്‍മ്മാണ തൊഴിലാളിയെ പുറത്തെത്തിച്ചു. മണിക്കൂറുകളുടെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ സുശാന്തിനെ പുറത്തെത്തിച്ചത്. നിര്‍മ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണായിരുന്നു അപകടമുണ്ടായത്.

രണ്ട് മണിക്കൂറിലധികം മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നതിനാല്‍ സുശാന്ത് അവശനാണ്. വൈദ്യസഹായവും ഡോക്ടര്‍മാരും പ്രദേശത്ത് എത്തിയിരുന്നു. പ്രഥമശുശ്രൂഷ നല്‍കിയതിന് ശേഷം സുശാന്തിനെ ആശുപത്രിയിലേക്ക് മാറ്റി. സുശാന്തിന്റെ കാലിന് പരുക്കുള്ളതായാണ് വിവരം.

മതില്‍ നിര്‍മ്മിക്കുന്നതിനായുള്ള ജോലികള്‍ നടക്കുന്നതിനിടെയാണ് രാവിലെ മണ്ണിടിഞ്ഞുവീണത്. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണ് ഇടിഞ്ഞു വീണത് രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കി. കോട്ടയത്ത് നിന്നുള്ള പൊലീസ് സംഘവും ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണുമാന്തിയന്ത്രം ഉള്‍പ്പടെ എത്തിച്ചിരുന്നു.

Story Highlights: Fireforce Saved The Man Who Trapped Underground

Next Story