Top

'ആ വ്യാജ ഡിജിപി നൈജീരിയക്കാരന്‍'; വാട്‌സ്ആപ് സന്ദേശമയച്ച് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍

8 March 2022 1:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ വ്യാജ ഡിജിപി നൈജീരിയക്കാരന്‍; വാട്‌സ്ആപ് സന്ദേശമയച്ച് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍
X

സംസ്ഥാന പൊലീസ് മേധാവിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ് സന്ദേശമയച്ച് കൊല്ലത്ത് അധ്യാപികയുടെ പണം കവര്‍ന്ന കേസില്‍ അറസ്റ്റ്. നൈജീരിയന്‍ പൗരനായ റൊമാനസ് ക്ലീബൂസാണ് ഡല്‍ഹിലെ ഉത്തം നഗറില്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസാണ് അറസ്റ്റു ചെയ്തത്.

കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപികയില്‍ നിന്നാണ് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ പണം തട്ടിയെടുത്തത്. ഇവരില്‍ നിന്നും 14 ലക്ഷം രുപയാണ് പ്രതി തട്ടിയെടുത്തത്.

ഓണ്‍ലൈന്‍ ലോട്ടറിയെടുക്കുന്ന പതിവുള്ള അധ്യാപികയ്ക്ക് ഡിജിപി അനില്‍കാന്തിന്‍റെ പേരില്‍ സന്ദേശമയച്ചായിരുന്നു പണം തട്ടിയത്. ലോട്ടറി അടിച്ചെന്നും നികുതിയിനത്തില്‍ 14 ലക്ഷം അടയ്ക്കണമെന്നുമായിരുന്നു റൊമാനസിന്റെ ആവശ്യം. താന്‍ ഡല്‍ഹിയില്‍ ഈ ആണെന്നും നിന്ന് മടങ്ങിയെത്തും മുന്‍പ് അടയ്ക്കണമെന്നാണ് സന്ദേശത്തില്‍ നിര്‍ദേശിച്ചത്.

സന്ദേശത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ച അധ്യാപികയ്ക്ക് ഡി.ജി.പി ഡല്‍ഹിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ സന്ദേശം യഥാര്‍ത്ഥമാണെന്ന് കരുതി സന്ദേശത്തില്‍ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. കളബിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതോടെയാണ് അധ്യാപിക പരാതി നല്‍കിയത്.

Content Highlight: financial Fraud in the name of kerala DGP Nigerian national arrested in Delhi

Next Story