Top

കോട്ടയത്ത് ഫ്ലാറ്റിൽ നിന്നും വീണ് പതിനഞ്ചുകാരി മരിച്ചു

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

16 April 2022 7:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോട്ടയത്ത് ഫ്ലാറ്റിൽ നിന്നും വീണ് പതിനഞ്ചുകാരി മരിച്ചു
X

കോട്ടയം: ഫ്ലാറ്റിൽ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. ഫ്ലാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്നാണ് പതിനഞ്ചുവയസ്സുകാരി വീണത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വ്യക്തത വരുത്താന്‍ പകല്‍ മാതാപിതാക്കളുടെ മൊഴിയെടുക്കും.

കഞ്ഞിക്കുഴി സ്‌കൈലൈന്‍ ഫ്ലാറ്റിലാണ് സംഭവം. ഇവിടുത്തെ താമസക്കാരിയായ റിയ മാത്യുവാണ് മരിച്ചത്. സംഭവത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. ഫ്ലാറ്റില്‍ ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

STORY HIGHLIGHTS: Fifteen-year-old girl dies after falling from flat in Kottayam

Next Story