Top

ഡിവൈഎഫ്‌ഐ 'മിത്രങ്ങള്‍ക്ക്' സംഘത്തിന്റെ അഭിനന്ദനം; പരിഹാസവുമായി ഫാത്തിമ തഹ്ലീയ

ഭക്ഷണത്തില്‍ മതം കലര്‍ത്തിയുള്ള സംഘപരിവാര്‍ സംഘടനകളുടെ വിദ്വേഷ പ്രചാരണത്തിനെതിരെയാണ് നവംബര്‍ 24ന് ജില്ലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ 'ഫുഡ് സ്ട്രീറ്റ് ' സംഘടിപ്പിച്ചത്.

24 Nov 2021 2:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിവൈഎഫ്‌ഐ മിത്രങ്ങള്‍ക്ക് സംഘത്തിന്റെ അഭിനന്ദനം; പരിഹാസവുമായി ഫാത്തിമ തഹ്ലീയ
X

ഡിവൈഎഫ്‌ഐക്കെതിരെ പരിഹാസവുമായി എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലീയ. ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന സംഘപരിവാര്‍ അനുഭാവി ശങ്കു ടി ദാസിന്റെ പോസ്റ്റുമായി കൂട്ടിച്ചേര്‍ത്താണ് പരിഹാസം. ' ഡി.വൈ.എഫ്.ഐ മിത്രങ്ങള്‍ക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹം' എന്ന് ഫാത്തിമ കുറിച്ചു.

''നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്നാണ്. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാല്‍ വര്‍ഗ്ഗീയതക്ക് എതിരെ പോര്‍ക്ക് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നോണ്‍ ഹലാല്‍ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാര്‍ഹവുമാണ്. ബജരംഗ് ദളോ ഹനുമാന്‍ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡി.വൈ.എഫ്.ഐ ചെയ്തിരിക്കുന്നത്. അഭിവാദ്യങ്ങള്‍'' ശങ്കു ടി ദാസ് അഭിനന്ദന കുറിപ്പില്‍ പറയുന്നു.

ഭക്ഷണത്തില്‍ മതം കലര്‍ത്തിയുള്ള സംഘപരിവാര്‍ സംഘടനകളുടെ വിദ്വേഷ പ്രചാരണത്തിനെതിരെയാണ് നവംബര്‍ 24ന് ജില്ലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ 'ഫുഡ് സ്ട്രീറ്റ് ' സംഘടിപ്പിച്ചത്.

ഹലാല്‍ വിവാദം മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമാണെന്നായിരുന്നു സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങള്‍ കേരളത്തിന് നല്ലതെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഹലാല്‍ വിവാദത്തിന് പിന്നില്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ടവരാണെന്നും കോടിയേരി ബാലകൃഷന്‍ പറഞ്ഞു.

Next Story

Popular Stories