മകനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പിതാവ് മുങ്ങിമരിച്ചു
10 May 2022 2:10 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എറണാകുളം: കോതമംഗലം കോഴിപ്പിള്ളി പുഴയില്‍ നാല്പതുകാരന് മുങ്ങിമരിച്ചു. 12 വയസ്സുകാരനായ മകനൊപ്പം കുളിക്കാനിറങ്ങിയ ഇഞ്ചൂര്‍ കുറുമാട്ടുകുടി അബി കെ അലിയാര് (40) ആണ് മരിച്ചത്. ഇഞ്ചൂര്‍ ചെക്ഡാമിനു സമീപം ചൊവ്വാഴ്ച രാവിലെ പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
പുഴയില്‍ ഇറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇരുവരും പുഴയില്‍ മുങ്ങിത്താഴുന്നതു ശ്രദ്ധയില്‍പ്പെട്ട കോതമംഗലം അഗ്നിരക്ഷാസേനയിലെ സിവില്‍ ഡിഫന്‍സ് അംഗം റെജിയുടെ ഇടപെടലില്‍ മകനെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ കോതമംഗലം അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് കെ അലിയാരെ കണ്ടെത്തിയത്. അലിയാരെ കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോതമംഗലം അഗ്നിരക്ഷാ സേനയിലെ അംഗങ്ങളായ ഷിബു പി.ജോസഫ്, പിഎം ഷാനവാസ്, വിഷ്ണു മോഹന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Story Highlight: father drowned while bathing in the river with son Ernakulam