Top

കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം; മൃതദേഹവുമായി ദേശീയപാത ഉപരോധം

ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സാമുവലിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്

21 Nov 2022 8:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം; മൃതദേഹവുമായി ദേശീയപാത ഉപരോധം
X

ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. ശാന്തന്‍പാറ തലക്കുളം സ്വദേശി സാമുവല്‍ ആണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സാമുവലിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

മൃതദേഹം ശാന്തന്‍പാറയിലെ കൃഷിയിടത്തില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനുളള നടപടികള്‍ ആരംഭിച്ചു. ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കല്‍ പ്രദേശം കാട്ടാന ശല്യം കൂടുതലുളള മേഖലകളാണ്. നിരന്തരം കാട്ടാനയിറങ്ങുകയും നാട്ടുകാരുടെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതായും പരാതി അധികൃതര്‍ക്ക് നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

കാട്ടാനാക്രമണത്തില്‍ കൊലപ്പെട്ട കര്‍ഷകന്റെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചു. കൊച്ചി ധനുഷ്‌കോടി ദേശീയപാത പൂപ്പാറയിലെ നാട്ടുകാര്‍ ഉപരോധിക്കുന്നു. കാട്ടാന ആക്രമണത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഉപരോധം അവസാനിപ്പിക്കില്ലെന്നാണ് നാട്ടുകാരുടെ തീരുമാനം.

STORY HIGHLIGHTS: farmer dead by elephant attack in santhanpara

Next Story