Top

റഹീമിനെതിരായ വ്യാജപ്രചരണം; തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധ്യാപികയുടെ വിശദീകരണം

നിയമനടപടികളുമായി പോകാന്‍ തന്നെയാണ് നീക്കം..

14 Oct 2021 11:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റഹീമിനെതിരായ വ്യാജപ്രചരണം; തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധ്യാപികയുടെ വിശദീകരണം
X

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയ കേസില്‍ തന്നെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് അധ്യാപികയായ കല്ലറ സ്വദേശിനി പ്രിയാ വിനോദ്. തട്ടിപ്പുക്കേസ് പ്രതിയായ മോന്‍സണ്‍ മാവുങ്കലുമായി റഹീമിന് അടുപ്പം ഉണ്ടെന്ന രീതിയില്‍ ചിത്രം പ്രചരിപ്പിച്ച കേസില്‍ അധ്യാപികയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. കെപിസിസിയുടെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് വിശദീകരണവുമായി പ്രിയ വിനോദ് രംഗത്തെത്തിയത്.

പ്രിയ വിനോദ് പറഞ്ഞത്: സുഹൃത്തുക്കളെ, ഇങ്ങനെ ഒരു വ്യാജവാര്‍ത്ത ഇപ്പോള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഈ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന അദ്ധ്യാപികയായ പ്രിയാവിനോദ് ഞാന്‍ തന്നെയാണെങ്കില്‍ എന്നെ അറസ്റ്റ് ചെയ്തതായി ഇതുവരെയും ഞാന്‍ അറിഞ്ഞിട്ടില്ല. ലുട്ടാപ്പി കുന്തത്തില്‍ പറക്കുന്ന മായാജാലമൊന്നും അല്ലല്ലോ ഈ പോലീസ് സ്റ്റേഷനും അറസ്റ്റും.... സംസ്ഥാനത്ത് ഭരണസ്തംഭനം ആണെന്നുള്ളത്തിനു മറ്റൊരു തെളിവ് കൂടിയാണിത്.


ഡിഫി, സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ പ്രേത്യേകിച്ച പണിയൊന്നും കാണില്ല. ബാങ്ക് തട്ടിപ്പുകളും പെന്‍ഷന്‍ തട്ടിപ്പും ചാരായം വാറ്റും പീഡനവുമായി എത്രനാള്‍.. ! അതിന്റെ ഒക്കെ സീസണ്‍ വരുമ്പോള്‍ അതു.. ഇപ്പോള്‍ പ്രതികരണശേഷിയുള്ള സ്ത്രീകളുടെ പിറകെ, അവര്‍ എന്തു ചെയ്യുന്നു എന്ന് ഊണും ഉറക്കവും ഒഴിഞ്ഞു കണ്ടെത്തി നേതാക്കളുടെ നക്കാപ്പിച്ചക്കുവേണ്ടി ഇമ്മാതിരി ഉടായിപ്പുകളുമായി ഇറങ്ങിയിരിക്കുകയാണ്.. ഇവന്മാര് എന്തിനാണ് സാധാരണക്കാരിയായ എന്നെ ഭയപ്പെടുന്നത്... ??? ഏതെങ്കിലും ചാവാലി സഖാക്കള്‍ നല്‍കുന്ന ഏതു ചെറ്റത്തരവും പ്രസിദ്ധികരിക്കാനാണോ ഇത്തരം വാര്‍ത്താ ഗ്രൂപ്പുകള്‍ ഉള്ളത്...അപ്പോള്‍ എന്തു വിശ്വാസ്യതയാണ് ഇവര്‍ ഈ ഗ്രൂപ്പുകളിലൂടെ പൊതുസമൂഹത്തിന് നല്‍കുന്നത്...


വെഞ്ഞാറമൂട് സ്റ്റേഷനില്‍ നിന്നും ഈ സഖാക്കളെ ആനയും അംബാരിയുമായി കൊണ്ടുപോയി സ്റ്റേഷനില്‍ നിന്നും കൊടുത്ത റിപ്പോര്‍ട്ട് ആണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അഡ്മിന്‍ മാര്‍ക്ക് വ്യാജ വാര്‍ത്ത കൈമാറിയിരിക്കുന്നത്.. ഇത്തരത്തില്‍ അന്ധമായ രാഷ്ട്രീയ വൈരാഗ്യത്താല്‍ എന്നെ വ്യക്തിപരമായി അപകര്‍ത്തിപ്പെടുത്തുന്ന സഖാക്കള്‍ക്കും വ്യാജ വാര്‍ത്ത നല്കിയ വര്‍ത്താഗ്രൂപ് അഡ്മിന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും നിയമനടപടികളുമായി പോകാന്‍ തന്നെയാണ് നീക്കം..

Popular Stories

    Next Story