Top

'പീഡനക്കേസുകൾ കെട്ടിച്ചമച്ചത്'; ജാമ്യാപേക്ഷയുമായി മോൻസൻ മാവുങ്കൽ സുപ്രീം കോടതിയിൽ

കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് മോൻസൻ സുപ്രീംകോടതിയെ സമീപിച്ചത്.

3 Aug 2022 8:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പീഡനക്കേസുകൾ കെട്ടിച്ചമച്ചത്; ജാമ്യാപേക്ഷയുമായി മോൻസൻ മാവുങ്കൽ സുപ്രീം കോടതിയിൽ
X


ന്യൂഡൽഹി: പീഡനക്കേസുകൾ ജാമ്യാപേക്ഷയുമായി മോൻസൻ മാവുങ്കൽ സുപ്രീം കോടതിയിൽ. കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് മോൻസൻ സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായ പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിചമച്ചെന്നാണ് പുരാവസ്തു തട്ടിപ്പ്, സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയ കേസുകളിലെ പ്രതി കൂടിയായ മോൻസൻ മാവുങ്കൽ ജാമ്യ ഹർജിയിൽ പറയുന്നു.

ജീവനക്കാരിയുടെ കോടതിയിലെ മൊഴിയും കണ്ടെടുത്ത ഐ പാഡിന്റെ ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കിയാണ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. കേസിൽ കൂട്ടുപ്രതിയാക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ മൊഴി വാങ്ങിയതെന്നും മോൺസൻ ജാമ്യ ഹർജിയിൽ പറയുന്നു.

വീട്ടുജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് മോൻസനെതിരായ കേസ്. 2018 മുതൽ കുട്ടിയെ പീഡനത്തിരയാക്കിയെന്നാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. മോൻസന്റെ മുൻ ജീവനക്കാരടക്കം 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്.

story highlights: 'Fabricated Torture Cases'; Monson Mavungal in Supreme Court with bail application

Next Story