Top

അതിത്രീവ്ര മഴ മുന്നറിയിപ്പ്: പത്ത് ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, ത്യശൂര്‍, മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

15 May 2022 12:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതിത്രീവ്ര മഴ മുന്നറിയിപ്പ്: പത്ത് ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്
X

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, ത്യശൂര്‍, മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കും. മഝ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദേശമുണ്ട്.

മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. മലയോര പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത നിര്‍ദേശമാണ്. ജീവന്‍രക്ഷ, ദുരന്തനിവാരണ ഉപകരണങ്ങള്‍ സജ്ജമാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം. സിവില്‍ ഡിഫന്‍സ് അംഗങ്ങളെയും രംഗത്തിറക്കണമെന്ന് ഫയർഫോഴ്സ് മേധാവിബി സന്ധ്യ.

ജില്ലാ, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ദുരന്ത നിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂം നമ്പര്‍ – 1077. 1912 എന്ന നമ്പറില്‍ വൈദ്യുതി സംബന്ധിച്ച പ്രശ്നങ്ങള്‍ അറിയിക്കാം.

വിനോദ സഞ്ചാരികള്‍ താമസ സ്ഥലത്തുതന്നെ തുടരണം, ശബരിമല തീര്‍ത്ഥാടകര്‍ രാത്രിയാത്ര ഒഴിവാക്കണം, വെള്ളം കയറുന്ന സ്ഥലത്തുനിന്നും വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള സംവിധാനം സജ്ജമാക്കണം, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം, കുടിവെള്ളം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം, വേണ്ടിവന്നാല്‍ ക്യാംപ് ആരംഭിക്കണമെന്നും തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

Story highlights: Extreme levels of flood danger were announced in at least 10 places

Next Story

Popular Stories