Top

കൊവിഡ് വ്യാപനം; പ്രഥമ കേരളാ ഒളിമ്പിക്സ് മാറ്റിവെച്ചു

വൈകിയാലും മാറ്റ് കുറയ്ക്കാതെ തന്നെ ഒളിമ്പിക്സ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

31 Jan 2022 1:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് വ്യാപനം; പ്രഥമ കേരളാ ഒളിമ്പിക്സ് മാറ്റിവെച്ചു
X

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് വെച്ച് നടത്താനിരുന്ന പ്രഥമ കേരളാ ഒളിമ്പിക്സ് മാറ്റിവെച്ചു. ഏപ്രിൽ അവസാനവാരം നടത്താനാണ് പുതിയ തീരുമാനം. തിരുവനന്തപുരത്തിന് പുറമെ കൂടുതൽ ജില്ലകൾ സി കാറ്റ​ഗറിയിലുൾപ്പെട്ടതാണ് പ്രഥമ കേരളാ ഒളിമ്പിക്സ് മാറ്റിവെക്കാൻ കാരണം.

നേരത്തെ ഫെബ്രുവരി 15 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിൽ നടത്താനിരുന്ന ഒളിമ്പിക്സ് കൊവിഡ് വ്യാപനം രൂക്ഷമായതോടെ നീട്ടിവെക്കാൻ തീരുമാനിക്കുകയായിരുന്നു. വൈകിയാലും മാറ്റ് കുറയ്ക്കാതെ തന്നെ ഒളിമ്പിക്സ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏപ്രിൽ അവസാന വാരം വരെ കാത്തിരിക്കാനാണ് സംഘാടകരുടെ തീരുമാനം.

അതേസമയം, സംസ്ഥാനത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോ​ഗം വിളിച്ചിട്ടുണ്ട്. ഞായറാഴ്ച നിയന്ത്രണം തുടരണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. രോഗ വ്യാപനം രൂക്ഷമായ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും അവലോകന യോഗത്തിന്റെ പരിഗണനയിലുണ്ട്‌. ദുബായിലുളള മുഖ്യമന്ത്രി ഓൺലൈനായാണ് യോ​ഗത്തിൽ പങ്കെടുക്കുന്നത്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം സ്കൂളുകൾ തുറക്കണമോ എന്ന കാര്യത്തിലും യോ​ഗം ചർച്ച നടത്തും.

Next Story