Top

യുഡിഎഫ് പരാതിയില്‍ നടപടി; എറണാകുളം തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ മാറ്റി

ആകെ എട്ട് സ്ഥാനാര്‍ത്ഥികളാണ് തൃക്കാക്കരയില്‍ മത്സര രംഗത്തുള്ളത്.

18 May 2022 5:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഡിഎഫ് പരാതിയില്‍ നടപടി; എറണാകുളം തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ മാറ്റി
X

കൊച്ചി: എറണാകുളം ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍ അനിത കുമാരിയെ വയനാട്ടിലേക്ക് മാറ്റി. വയനാട് ഡെപ്യൂട്ടി കളക്ടര്‍ നിര്‍മ്മല്‍ കുമാറിനാണ് പുതിയ ചുമതല. യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ക്കെതിരെ യുഡിഎഫ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.

വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ യുഡിഎഫ് നല്‍കിയ പുതിയ വോട്ടുകളില്‍ ഭൂരിഭാഗവും തള്ളിയെന്നാരോപിച്ചാണ് യുഡിഎഫ് പരാതി നല്‍കിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം-കോഴിക്കോട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന കളക്ടര്‍മാരെ പരസ്പരം മാറ്റിയിരുന്നു.

2011 ലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടിനേരിട്ടയാളാണ് എറണാകുളത്ത് പുതുതായി ചുമതലയേറ്റ അനിത കുമാരിയെന്നും യുഡിഎഫ് ആരോപണം ഉയര്‍ത്തിയിരുന്നു. ഭരണാനുകൂല സംഘടനാ നേതാവായ ഇവര്‍ക്ക് ഭരണ കക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് തൃക്കാക്കരയില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെടണമെന്നായിരുന്നു യുഡിഎഫ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.

ആകെ എട്ട് സ്ഥാനാര്‍ത്ഥികളാണ് തൃക്കാക്കരയില്‍ മത്സര രംഗത്തുള്ളത്. ബാലറ്റ് മെഷീനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ പേരാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും മൂന്നാം സ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്റേതുമാണ്.

ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ അപരനായി കരുതപ്പെടുന്ന ജോമോന്‍ ജോസഫ് ബാലറ്റില്‍ അഞ്ചാമതാണ്. ഇദ്ദേഹത്തിന് അനുവദിച്ച ചിഹ്നം കരിമ്പ് കര്‍ഷകന്റേതാണ്. അനില്‍ നായര്‍, ബോസ്‌കോ കളമശേരി, മന്മഥന്‍, സിപി ദിലീപ് നായര്‍ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍. മെയ് 31-നാണ് വോട്ടെടുപ്പ് നടക്കുക. ജൂണ് മൂന്നിന് വോട്ടെണ്ണല്‍ നടക്കും.

Next Story