Top

'ചിലപ്പോള്‍ തകര്‍ന്നു പോവും, ഇല്ലെന്നൊന്നും ധരിക്കണ്ട'; കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ 'ആപ്പീസ് പൂട്ടു'മെന്ന് ഇ പി ജയരാജന്‍

'എല്ലാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, ഇനി ട്രെയ്‌നില്‍ പോയാല്‍ മതിയെന്നാ'

18 July 2022 1:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചിലപ്പോള്‍ തകര്‍ന്നു പോവും, ഇല്ലെന്നൊന്നും ധരിക്കണ്ട; കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന് ഇ പി ജയരാജന്‍
X

തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍ലൈന്‍സ് പോലൊരു കമ്പനിയുടെ വിമാനത്തില്‍ യാത്ര ചെയ്യാനേ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കാര്യങ്ങള്‍ ശരിയായ നിലയില്‍ നിരീക്ഷിക്കാതെ ഏതെങ്കിലും ക്രിമിനലുകള്‍ പറയുന്നത് കേട്ട് ഉത്തരവ് പുറപ്പെടുവിപ്പിക്കുന്ന നിലവാരത്തിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് തരം താണുവെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.

കണ്ണൂരില്‍ വിമാനത്താവളം വരുന്നതിന് മുമ്പ് താന്‍ ട്രെയിനിലാണ് യാത്ര ചെയ്തിരുന്നത്. ട്രെയിന്‍ യാത്രയ്ക്ക് ചെലവ് കുറവാണ്. തന്റെ ബഹിഷ്‌കരണ പ്രഖ്യാപനം കേള്‍ക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ ഇന്‍ഡിഗോ ഉപേക്ഷിച്ചേക്കും. കെ റെയില്‍ വന്നാല്‍ കൂടുതല്‍ സൗകര്യമാകുമായിരുന്നെന്നും ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകീട്ട് കണ്ണൂരിലേക്ക് പുറപ്പെട്ട ഇ പി ജയരാജന്‍ ട്രെയിനിലാണ് യാത്ര.

ഇ പി ജയരാജന്‍ പറഞ്ഞത്:

രാവിലത്തെ ഇന്‍ഡിഗോ ഫ്‌ലൈറ്റില്‍ ബുക്ക് ചെയ്തിരുന്നു. പക്ഷേ, നേരത്തെ പറഞ്ഞത് പോലെ ഇന്‍ഡിഗോ വിമാനത്തിലെ യാത്ര ഞാന്‍ അവസാനിപ്പിച്ചു. ടിക്കറ്റ് റീഫണ്ട് ചെയ്തു. ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

അവരുടെ മൂന്ന് ആഴ്ചയല്ലേ, ഇത്തരത്തിലൊരു കമ്പനിയുടെ വിമാനത്തില്‍ യാത്ര ചെയ്യാനേ ഞാന്‍ ആഗ്രഹിക്കുന്നില്ല. ശരിയായ നിലയില്‍ നിരീക്ഷിക്കാതെ ഏതെങ്കിലും ക്രിമിനലുകള്‍ കേട്ട് ഉത്തരവ് പുറപ്പെടുവിപ്പിക്കുന്ന നിലവാരത്തിലേക്ക് ഇന്‍ഡിഗോ കമ്പനി തരം താണുപോയി. അവര്‍ മൂന്നാഴ്ചത്തേക്ക് അല്ലേ, ഞാന്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചു.

കണ്ണൂരില്‍ വിമാനത്താവളം വരുന്നതിന് മുമ്പും ട്രെയിനില്‍ ഒക്കെയാണല്ലോ യാത്ര ചെയ്തത്. ഇപ്പൊ ടിക്കറ്റിന് ഭയങ്കര ചാര്‍ജാണ്. ട്രെയിനിലാവുമ്പോള്‍ കുറച്ച് ആദായമുണ്ട്.

കമ്പനി തെറ്റും അനീതിയുമാണ് കാണിച്ചത്. അവരുടെ വിമാനത്തില്‍ പോകുന്നുണ്ടെങ്കിലല്ലേ, അപ്പീല്‍ പോകേണ്ടതുള്ളൂ. കുടുംബവും ഒപ്പം വരുമെന്ന് കണക്കാക്കിക്കോളൂ. ഇത് കേള്‍ക്കുമ്പോള്‍ ഒരുപാട് ആളുകള്‍ സ്വമേധയാ തന്നെ ക്രമേണ ക്രമേണ ഇന്‍ഡിഗോ യാത്ര ബഹിഷ്‌കരിച്ചുകൊണ്ടിരിക്കും.

ചിലപ്പോ കമ്പനി തകര്‍ന്ന പോവും, ഇല്ലെന്നൊന്നും ധരിക്കേണ്ട. ഇപ്പൊ അവര്‍ വലിയ ആളുകളായി നില്‍ക്കുന്നുണ്ടെന്ന് ധരിക്കേണ്ട. എന്റെ ഒരു പൈസയും ഇങ്ങനെയുള്ള വന്‍കിട കമ്പനിക്ക് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

നേരത്തെ വിമാനത്താവളം വരുന്നതിന് മുമ്പേയും കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്നിട്ടില്ലേ. തിരുവനന്തപുരത്തു നിന്നും കണ്ണൂരേക്ക് പോയിട്ടില്ലേ. അന്നെനിക്ക് ഇത്രയും ചെലവില്ല. എല്ലാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, ഇനി ട്രെയ്‌നില്‍ പോയാല്‍ മതിയെന്നാ.

കെ റെയില്‍ വന്നാല്‍ വളരെ വളരെ സൗകര്യമായിരുന്നു. ഇന്‍ഡിഗോയുടെയെല്ലാം ആപ്പീസ് പൂട്ടും.

STORY HIGHLIGHTS: EP Jayarajan says IndiGo airlines may shut down if K Rail is commissioned

Next Story