Top

'മൂന്ന് ദിവസം മഴ പെയ്തപ്പോള്‍ കീഴാറ്റൂര്‍ ഹൈവേ പുഴയായി'; പരിസ്ഥിതി നിരക്ഷരരുടെ ഭരണം ഭാവി അപകടത്തിലാക്കുമെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍

കീഴാറ്റൂര്‍ ദേശീയ ഹൈവേയാണല്ലോ വികസനത്തിന്റെ പോസ്റ്റര്‍ ബോയ് എന്നും അദ്ദേഹം പരിഹസിച്ചു

23 May 2022 6:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്ന് ദിവസം മഴ പെയ്തപ്പോള്‍ കീഴാറ്റൂര്‍ ഹൈവേ പുഴയായി; പരിസ്ഥിതി നിരക്ഷരരുടെ ഭരണം ഭാവി അപകടത്തിലാക്കുമെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍
X

കൊച്ചി: പരിസ്ഥിതി നിരക്ഷരരുടെ ഭരണം കേരളത്തിന്റേയും മലയാളിയുടേയും ഭാവി അവതാളത്തിലാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. മൂന്ന് ദിവസമായി മഴ പെയ്ത കീഴാറ്റൂരിലെ വയലില്‍ വെള്ളം കയറിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കീഴാറ്റൂര്‍ ദേശീയ ഹൈവേയാണല്ലോ വികസനത്തിന്റെ പോസ്റ്റര്‍ ബോയ് എന്നും അദ്ദേഹം പരിഹസിച്ചു.

ശ്രീധര്‍ രാധാകൃഷ്ണന്റെ വാക്കുകള്‍:

കീഴാറ്റൂര്‍ ദേശീയ ഹൈവേ ആണല്ലോ വികസനത്തിന്റെ പോസ്റ്റര്‍ ബോയ്. വയല്‍ക്കിളി സമരവും പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പുകളുമൊക്കെ അതിജീവിച്ച് തോല്‍പിച്ചു നടത്തിയ വികസനം. ഇടതുപക്ഷ ശക്തിയുടെ നേര്‍കാഴ്ച. ആര്‍ജവമുള്ള ഒരു ഭരണകൂടം വിചാരിച്ചാല്‍ എന്ത് വികസനവും സാധിക്കുമെന്ന് കാണിച്ചു കൊടുത്ത പദ്ധതി.

മൂന്ന് ദിവസം നല്ല മഴ പെയ്തപ്പോള്‍ ഏറ്റവും താഴ്ന്ന പ്രദേശങ്ങളില്‍ ഒന്നായ കീഴാറ്റൂര്‍ വയല്‍...അതെ കീഴാറ്റൂര്‍ ബൈപ്പാസ്, വയല്‍കിളികളുടെ സമരം നടന്ന അതേ വയല്‍, റൂം ഫോര്‍ തി രിവര്‍ ആയി മാറി !!

ലാല്‍ സലാം.

പരിസ്ഥിതി നിരക്ഷരത ഒരു ഭൂഷണം അല്ല സഖാക്കളേ...അത്തരം നിരക്ഷരര്‍ നാട് ഭരിക്കാനും കൂടിയുണ്ടെങ്കില്‍ കേരളത്തിന്റെയും മലയാളിയുടെയും ഭാവി അവതാളത്തിലാകും.

STORY HIGHLIGHTSl: Environmental researcher Sreedhar Radhakrishnan says rule of environmentally illiterate will endanger future

Next Story