Top

'ഏലോലോം ഏലോലോം', പൊലീസ് സ്റ്റേഷനിൽ കൊട്ടി പാടി; താരമായി ഏഴാം ക്ലാസുകാരൻ

യാദവ് പാട്ട് പാടുന്ന ദൃശ്യങ്ങൾ കേരള പൊലീസ് അവരുടെ സമൂഹ്യമാധ്യമങ്ങളിലെ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.

29 July 2022 4:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏലോലോം ഏലോലോം, പൊലീസ് സ്റ്റേഷനിൽ കൊട്ടി പാടി; താരമായി ഏഴാം ക്ലാസുകാരൻ
X

മണ്ണാർക്കാട്: പൊലീസ് സ്റ്റേഷനിൽ കയറി പാട്ട് പാടി താരമായിരിക്കുകയാണ് ഏഴാം ക്ലാസുകാരനായ യാദവ് കൃഷ്ണ. 'ഏലോലോം ഏലോലോം' എന്ന നാടൻപാട്ട് ഈണത്തിൽ പാടിയാണ് ഈ കുട്ടിപ്പാട്ടുകാരൻ പൊലീസുകാരനെ കൈയിലെടുത്തത്. യാദവ് പാട്ട് പാടുന്ന ദൃശ്യങ്ങൾ കേരള പൊലീസ് അവരുടെ സമൂഹ്യമാധ്യമങ്ങളിലെ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.

നാട്ടുകൽ പൊലീസ് സ്‌റ്റേഷനിലെ പൂന്തോട്ടത്തിൽ വളർത്തുന്ന മത്സ്യക്കുഞ്ഞുങ്ങളെ കാണാനെത്തുന്ന സ്ഥിര സന്ദർശകനാണ് യാദവ് കൃഷ്ണൻ. മത്സ്യക്കുഞ്ഞുങ്ങളെ തരാമോ എന്ന് ചോദിച്ചപ്പോൾ പാട്ടുപാടിയാൽ തരാമെന്ന് പൊലീസുകാർ പറഞ്ഞതോടെ യാദവ് പിന്നെ ഒന്നും നോക്കാതെ സ്റ്റേഷനിലെ കസേരയിൽ കൊട്ടി പാടുകയായിരുന്നു. സി പി ഒ റഷീദ് പാട്ട് ഫോണിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലാകുകയായിരുന്നു. ഇത് പിന്നീട് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലും പങ്കുവെച്ചതോടെ ലൈക്കും ഷെയറും അഭിനന്ദനങ്ങളുമായി നിരവധിപേരെത്തി.

കൂളാകുറിശ്ശി വീട്ടിൽ സിജിലേഷിന്റെയും ഷീബയുടെയും മൂത്ത മകനാണ് 12 വയസ്സുകാരൻ യാദവ് കൃഷ്ണൻ. ചെർപ്പുളശ്ശേരി ജി യു പിഎസിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് യാദവ്. വീടുപണി നടക്കുന്നതിനാൽ കുടുംബം ചെർപ്പുളശ്ശേരി നെല്ലായ വാടകവീട്ടിലാണ് താമസിക്കുന്നത്. തച്ചനാട്ടുകരയുള്ള അമ്മ വീട്ടിൽ രണ്ടുദിവസം മുമ്പ് വിരുന്നിനെത്തിയപ്പോഴാണ് യാദവ് പൊലീസ് സ്റ്റേഷനിലെത്തിയത്.

'തച്ചനാട്ടുകരയിൽ പോകുമ്പോഴെല്ലാം പൊലീസ് സ്റ്റേഷനിൽ പോകാറുണ്ട്. പൊലിസുകാർ പാടാൻ പറഞ്ഞപ്പോൾ അവൻ പാടി. പാട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുമെന്ന് കരുതിയില്ല. ടിവിയിലും ഫോണിലും കേട്ടാണ് പാട്ട് പഠിക്കുന്നത്. മണ്ണാർക്കാട്ടെ തുടിതാളം നാടൻപാട്ട് സംഘത്തിന്റെ കീഴിൽ പാടാൻ പോകുന്നുണ്ട്', യാദവിന്റെ അമ്മ പറഞ്ഞു.

Story highlights: 'Elolom Elolom', singed at the police station; 7th standard student as star

Next Story