'വായിക്കാന്‍ സമയം കിട്ടിയില്ല'; എല്‍ദോസിന്റെ വിശദീകരണം ലഭിച്ചെന്ന് കെ സുധാകരന്
താന്‍ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കെപിസിസിക്ക് എല്‍ദോസ് നല്കിയ വിശദീകരണത്തില്‍ പറയുന്നു
20 Oct 2022 8:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതിയായ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയില്‍ നിന്ന് വിശദീകരണം ലഭിച്ചെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. മറുപടി വായിക്കാന്‍ സമയം കിട്ടിയിട്ടില്ല. എല്‍ദോസിന്റെ നടപടിയെ ന്യായീകരിക്കുന്നില്ലെന്നും സുധാകരന് പറഞ്ഞു.
താന്‍ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കെപിസിസിക്ക് എല്‍ദോസ് നല്കിയ വിശദീകരണത്തില്‍ പറയുന്നു. പിആര്‍ ഏജന്‍സി ജീവനക്കാരിയെന്ന നിലയ്ക്കാണ് യുവതിയുമായി പരിചയപ്പെട്ടത്. യുവതിക്കെതിരെ നിരവധി കേസുകളുണ്ടെന്നും മറുപടിയില്‍ വാദിക്കുന്നു. കെപിസിസിക്ക് നല്കിയ വിശദീകരണത്തില്‍ യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും എല്‍ദോസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്‍ദോസിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന് പറഞ്ഞു. പീഡനപരാതി പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളിയില്‍ നിന്ന് വിശദീകരണം ചോദിച്ചിരുന്നു. കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. കെപിസിസി അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എല്‍ദോസ് വിശദീകരണം നല്‍കിയിരിക്കുന്നത്.
അതേസമയം എല്‍ദോസിനെ ന്യായീകരിക്കുന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് കെ മുരളീധരന് പ്രതികരിച്ചു. എല്‍ദോസ് ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ല. ഞരമ്പ് രോഗം പലര്‍ക്കും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. എംഎല്‍എയെ കണ്ടുപിടിക്കേണ്ടത് പൊലീസ് ആണ്. കെപിസിസി എംഎല്‍എയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട് എന്ന് പറയുന്നുണ്ട്. ഇത് താനിക്കറിയില്ലെന്നുമായിരുന്നു കെ മുരളീധരന് പ്രതികരിച്ചത്.
Story Highlights: Eldose Kunnappilly Gave His Explanation To KPCC