മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ ഞായറാഴ്ച
നാളെ ദുല്‍ഹിജ്ജ ഒന്നായിരിക്കും
30 Jun 2022 4:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: കേരളത്തില്‍ ബലിപെരുന്നാള്‍ ഞായറാഴ്ച. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ബലി പെരുന്നാള്‍ ജൂലൈ പത്തിനാണെന്ന് പണ്ഡിതര്‍ പ്രഖ്യാപിച്ചത്. ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്നും ബലി പെരുന്നാള്‍ ജൂലൈ പത്തിന് ഞായറാഴ്ചയായിരിക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
STORY HIGHLIGHTS: Eid al-Adha Sunday in Kerala
- TAGS:
- Eid al-Adha
Next Story