Top

'അമ്മ ഒരു ക്ലബ്ബാണ്'; കൊച്ചിയിലെ ക്ലബ്ബുകളൊന്നും വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ലെന്ന് ഇടവേള ബാബു

''കൃത്യമായ കോടതി വിധിക്ക് അനുസരിച്ച് 'അമ്മ' പ്രവര്‍ത്തിക്കും.''

26 Jun 2022 3:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമ്മ ഒരു ക്ലബ്ബാണ്; കൊച്ചിയിലെ ക്ലബ്ബുകളൊന്നും വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ലെന്ന് ഇടവേള ബാബു
X

പീഡനക്കേസില്‍ കോടതി തീരുമാനം വരുന്നത് മുന്‍പ് വിജയ് ബാബുവിനെ എഎംഎംഎയില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കില്ലെന്ന് ഇടവേള ബാബു. കൊച്ചിയിലെ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനുശേഷമാണ് ഇടവേള ബാബു ഇക്കാര്യം പറഞ്ഞത്. എഎംഎംഎ ഒരു ക്ലബ് മാത്രമാണെന്നും വിജയ് ബാബു അംഗമായ മറ്റ് ക്ലബുകള്‍ അദ്ദേഹത്തെ പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു അവകാശപ്പെട്ടു.

ഇടവേള ബാബു പറഞ്ഞത്: ''കോടതി വിധി നമ്മളെല്ലാം കാത്ത് നില്‍ക്കുവാണല്ലോ. നിങ്ങളും ഞങ്ങളും എല്ലാം കാത്തിരിക്കുവാണ്. കോടതി പറയട്ടേ. കൊച്ചിയിലെ എട്ടോ ഒന്‍പതോ ക്ലബുകളില്‍ അദ്ദേഹം അംഗമാണ്. അവിടെ എവിടെ നിന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ 'അമ്മ' സംഘടനയൊരു ക്ലബ് തന്നെയാണ്. അവിടെയൊന്നും അദ്ദേഹം രാജിവച്ചിട്ടില്ല. പിന്നെ ഇവിടെന്താ വരാന്‍ പ്രശ്‌നം. ആ വിഷയം അങ്ങ് വിട്ടേക്ക്. കോടതി വിധി വരട്ടേ. കൃത്യമായ കോടതി വിധിക്ക് അനുസരിച്ച് 'അമ്മ' പ്രവര്‍ത്തിക്കും. ഇപ്പോള്‍ അടുത്തൊരു വിഷയത്തിലേക്ക് പോകാം.''

Next Story