കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; പ്രതികളുടെ വീട്ടില്‍ ഒരേ സമയം ഇഡി പരിശോധന
10 Aug 2022 5:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. അഞ്ച് പ്രതികളുടെ വീട്ടിലും ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്. മുഖ്യപ്രതി ബിജോയ്, സുനില്‍ കുമാര്‍, ജില്‍സ്, ബിജു കരീം തുടങ്ങിയവരുടെ വീടുകളിലാണ് സംഘം പരിശോധന നടത്തുന്നത്.
75 പേരടങ്ങുന്ന സംഘം ഇന്ന് രാവിലെയായിരുന്നു പരിശോധനയ്ക്ക് എത്തിയത്. കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തുന്നതിനാണ് പരിശോധന.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി സമാന്തരമായി അന്വേഷണം നടത്തി വരികയായിരുന്നു. ബാങ്കിലെ മുന്നൂറ് കോടിയിലധികം നിക്ഷേപം തട്ടിയെന്നാണ് കേസ്. ഉന്നതതല സമിതി നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കരുവന്നൂര്‍ ബാങ്കില്‍ നടന്നുവെന്ന് കണ്ടെത്തിയിരുന്നു.
Story Highlights: ED Raid In Karuvannur Bank Case