Top

ചന്ദ്രിക കള്ളപ്പണ കേസ്: എം കെ മുനീറിനെ ചോദ്യം ചെയ്ത് ഇ ഡി

മൊഴിയെടുക്കലിനെ ഭാഗമായാണ് എത്തിയതെന്നും തന്റെ ബാങ്ക് രേഖകളും ഉള്‍പ്പെടെ ഇടിക്ക് മുമ്പില്‍ ഹാജരാക്കി എന്നും എം കെ മുനീറിന് ഓഫീസ് അറിയിച്ചു

13 Oct 2021 1:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചന്ദ്രിക കള്ളപ്പണ കേസ്: എം കെ മുനീറിനെ ചോദ്യം ചെയ്ത് ഇ ഡി
X

ചന്ദ്രിക കള്ളപ്പണ കേസില്‍ എം കെ മുനീറിനെ ഇ ഡി ചോദ്യം ചെയ്തു. ഇന്നലെയാണ് എം കെ മുനീറിനെ ഇ ഡി ചോദ്യം ചെയ്തത്. കള്ളപ്പണം വെളിപ്പിക്കുന്നത് സംബന്ധിച്ച് എം കെ മുനീറിന് അറിവുണ്ടോ എന്ന പരിശോധനയുടെ ഭാഗമായിട്ടാണ് മൊഴിയെടുക്കല്‍ നടന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് എം കെ മുനീര്‍ ഇ ഡി ഓഫീസിലെത്തിയത്

ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍ ആണ് എം കെ മുനീര്‍.

മൊഴിയെടുക്കലിനെ ഭാഗമായാണ് എത്തിയതെന്നും തന്റെ ബാങ്ക് രേഖകളും ഉള്‍പ്പെടെ ഇടിക്ക് മുമ്പില്‍ ഹാജരാക്കി എന്നും എം കെ മുനീറിന് ഓഫീസ് അറിയിച്ചു.

നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വെളുപ്പിച്ചെന്നാണ് പരാതി. അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെപേരില്‍ ഭൂമി ഇടപാട് നടത്തിയെന്നും പരാതിയുണ്ട്.ചന്ദ്രിക കള്ളപ്പണ കേസ്: എം കെ മുനീറിനെ ചോദ്യം ചെയ്ത് ഇ ഡി

Popular Stories

    Next Story