Top

പെന്‍ഷന്‍ പ്രായം വര്‍ദ്ധനവ്: ഉത്തരവ് പിന്‍വലിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് ഡിവൈഎഫ്‌ഐ

പെന്‍ഷന്‍ പ്രായം 60 ആക്കിയ ഉത്തരവ് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ യുവജനവിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെന്ന് ഡിവൈഎഫ്‌ഐ

2 Nov 2022 10:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെന്‍ഷന്‍ പ്രായം വര്‍ദ്ധനവ്: ഉത്തരവ് പിന്‍വലിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് ഡിവൈഎഫ്‌ഐ
X

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആക്കിയ ഉത്തരവ് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ യുവജനവിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെന്ന് ഡിവൈഎഫ്‌ഐ. ആവശ്യം അനുഭവപൂര്‍വം സര്‍ക്കാര്‍ പരിഗണിച്ച് ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ ഈ തീരുമാനം സ്വാഗതം ചെയ്യുന്നെന്നും വികെ സനോജ് പറഞ്ഞു. 2013ലും 2022ലും തങ്ങള്‍ക്ക് ഒരേ നിലപാടാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയുടെ നിറം നോക്കിയില്ല ഡിവൈഎഫ്‌ഐ പ്രതികരിക്കുന്നതെന്നും സനോജ് വ്യക്തമാക്കി. യുവജനങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ തീരുമാനങ്ങള്‍ സ്വീകരിക്കുന്ന സര്‍ക്കാരാണ് കേരള സര്‍ക്കാരെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.

വികെ സനോജ് പറഞ്ഞത്: യുവജന വിരുദ്ധമായ സമീപനമാണെന്ന് തിരിച്ചറിയുകയും അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനോട് ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ പ്രത്യേകത പരിത സ്ഥിതിയില്‍ ഇങ്ങനെ ഒരു ഉത്തരവ് യുവതി യുവാക്കളെ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുക. കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. കാരണം അത്രയും അഭ്യാസ്തവിദ്യരായ ആളുകളാണ് ഇവിടെയുള്ളത്. അവരെ സാരമായി ബാധിക്കുന്ന ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടപ്പോള്‍ അനുഭാവപൂര്‍ണ്ണമായാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഉത്തരവ് റദ്ദാക്കിയുള്ള സര്‍ക്കാരിന്റ തീരുമാനത്തെ ഡിവൈഎഫ്‌ഐ സ്വാഗതം ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം 55-56 എന്ന നിലയിന്‍ നിന്ന് 60 ലേക്ക് ഉയര്‍ത്തപ്പെട്ടത് എങ്ങനെയെന്നതിനെ പറ്റി അറിവുണ്ട്.

ഇന്നലെ ചില യുവ സംഘടനകളുടെ നേതാക്കള്‍ ഡിവൈഎഫ്‌ഐക്ക് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതില്‍ സമരം ചെയ്യാന്‍ ധൈര്യം ഉണ്ടോ എന്ന രീതിയില്‍ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. 2013ലും 2022ലും ഡിവൈഎഫ്‌ഐക്ക് ഒരേ നിലപാട് തന്നെയാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയുടെ നിറം നോക്കിയിട്ടല്ല ഡിവൈഎഫ്‌ഐ നിലപാടുകള്‍ സ്വീകരിക്കാറുള്ളത്. എത്താല്‍ യൂത്ത് കോണ്‍ഗ്രസ് അങ്ങിനെയല്ല 2013ല്‍ യൂത്ത് കോണ്‍ഗ്രസ് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ നടപ്പാക്കുന്ന കെട്ടതില്‍ മൗനം പാലിച്ചിരിക്കുകയായിരുന്നു. രണ്ട് ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളെ ബാധിക്കുന്ന രീതിയില്‍ പ്രസ്താവന പോലും എഴുതിയിരുന്നില്ല.

2013ല്‍ മിണ്ടാതിരുന്നവര്‍ 2022ല്‍ സമരങ്ങള്‍ പ്രഖ്യാപിക്കുന്നത് കാണുന്നുണ്ട്. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഡിവൈഎഫ്‌ഐ ഒരേ നിലപാടില്‍ നില്‍ക്കെ അതിനെ ആക്ഷപിക്കുന്ന രീതിയില്‍ മുന്നോട്ട് വരുമ്പോള്‍ പൊതു സമൂഹം അത് മനസിലാക്കേണ്ടതുണ്ട്് എന്ന് സൂചിപ്പിക്കുന്നു. കേരളം നിക്ഷേപ സൗഹൃദമായി രൂപപ്പെട്ട് കൊണ്ടിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ നോക്കിയാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിയും. യുവജന വിരുദ്ധമായ സര്‍ക്കാരല്ല നമ്മുടേത്. യുവജനങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ തീരുമാനങ്ങള്‍ സ്വീകരിച്ച സര്‍ക്കാരാണ്. കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ 73,000 പരം സംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് തൊഴില്‍ നല്‍കിയത്. ഐടി, വ്യവസായ രംഗം തുടങ്ങിയ വിവിധ മേഖലകളില്‍ വളരാന്‍ ഇനിയും സാധിക്കും. അതിനാവശ്യമായ ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ചെറുപ്പക്കാരെ സംബന്ധിച്ച് വളരെ പ്രതീക്ഷകള്‍ നല്‍കുന്ന കാര്യമാണ്.

STORY HGHLIGHTS: DYFI welcomes the decision to withdraw the pension age increase order



Next Story