Top

'രാജ്യദ്രോഹ കേസുകള്‍ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്തു'; അരനിമിഷം പോലും ഇരിക്കാന്‍ യോഗ്യതയില്ലെന്ന് ഡിവൈഎഫ്‌ഐ

''ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവി ഒഴിഞ്ഞ് ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണം.''

1 Dec 2022 2:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യദ്രോഹ കേസുകള്‍ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്തു; അരനിമിഷം പോലും ഇരിക്കാന്‍ യോഗ്യതയില്ലെന്ന് ഡിവൈഎഫ്‌ഐ
X

തിരുവനന്തപുരം: ക്രിമിനല്‍ കേസ് പ്രതികളായ ബിജെപി നേതാക്കള്‍ക്ക് വേണ്ടി ഇടപെടല്‍ നടത്തിയ ഗവര്‍ണര്‍ പദവി ഒഴിയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെകട്ടറിയേറ്റ്. കള്ളപ്പണ കേസ് ഉള്‍പ്പെടുന്ന രാജ്യദ്രോഹ കേസുകള്‍ അട്ടിമറിക്കാനാണ് ഗവര്‍ണര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ രാജ്ഭവനെ മാരാര്‍ജി ഭവനാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവി ഒഴിഞ്ഞ് ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ബിജെപി നേതാക്കള്‍ പ്രതിയായ ക്രിമിനല്‍ കേസുകളില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് ഞെട്ടിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥിയെ തട്ടി കൊണ്ടുപോകല്‍ അടക്കം കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ പ്രതിയായ ക്രിമിനല്‍ കേസുകളാണ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാണിച്ചു.

ഡിവൈഎഫ്‌ഐ പ്രസ്താവന: ''ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ അര നിമിഷം പോലും അര്‍ഹതയില്ല. കേരളം ഏറെ ചര്‍ച്ച ചെയ്ത കൊടകര കള്ളപ്പണക്കേസില്‍ അടക്കം ബിജെപി നേതാക്കള്‍ പ്രതിയായ അനേകം ക്രിമിനല്‍ കേസുകളില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് ഞെട്ടിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥിയെ തട്ടി കൊണ്ട് പോകല്‍ അടക്കം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ പ്രതിയായ ക്രിമിനല്‍ കേസുകളാണ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അട്ടിമറിക്കാന്‍ ശ്രമിച്ചത്.''

''കോടതിയുടെ പരിഗണയിലുള്ള വിഷയമാണെന്ന് പോലും വക വെക്കാതെ രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് ക്രിമിനലുകള്‍ക്ക് വേണ്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത് നിയമ വിരുദ്ധം മാത്രമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. കള്ളപ്പണ കേസ് ഉള്‍പ്പെടുന്ന രാജ്യദ്രോഹ കേസുകള്‍ അട്ടിമറിക്കാനാണ് ഗവര്‍ണര്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിരിക്കുന്നത്. ബിജെപി നേതാക്കളുടെ ആജ്ഞാനുവര്‍ത്തിയായി സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ രാജ്ഭവനെ മാരാര്‍ജി ഭവനാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവി ഒഴിഞ്ഞ് ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണം.''


Next Story