ആലപ്പുഴയില്‍ ഡിവൈഎഫ്ഐ-ആര്‍എസ്എസ് സംഘര്‍ഷം; മൂന്ന് പേര് കസ്റ്റഡിയില്‍
8 Oct 2022 4:05 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: ആലപ്പുഴയിൽ ഡിവൈഎഫ്ഐ, ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ചെട്ടിക്കുളങ്ങരയില്‍ ഡിവൈഎഫ്ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. ഡിവൈഎഫ്ഐ ചെട്ടിക്കുളങ്ങര മേഖലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണനാണ് പരുക്കേറ്റത്. സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആർഎസ്എസ് പ്രവർത്തകരായ തുഷാർ, അഖിൽ, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഏഴരയോടെയാണ് ആക്രമണമുണ്ടായത്. അക്രമത്തിന് ശേഷം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക് കാര്യമായ പരുക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ ബിജെപി ഓഫീസിനും ആർഎസ്എസ് പ്രവർത്തകരുടെ വീടുകൾക്കും നേരെ ആക്രമണമുണ്ടായി. ബിജെപിയുടെ ചെട്ടിക്കുളങ്ങര പടിഞ്ഞാറൻ മേഖല ഓഫീസ് അടിച്ചു തകർത്തു. ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനമായെത്തിയാണ് ഓഫീസ് അടിച്ചു തകർത്തത്.
STORY HIGHLIGHTS: DYFI-RSS clash in Alappuzha, Three people are in Police custody