സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ കഞ്ചാവ് മാഫിയയുടെ അക്രമണം
ശ്രീകാര്യം പാങ്ങപ്പാറയിലാണ് അക്രമണം നടന്നത്.
20 April 2022 11:26 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് നേരെ ലഹരി മാഫിയയുടെ അക്രമണം. സിപിഐഎം കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിലിനെയാണ് കഞ്ചാവ് മാഫിയ അക്രമിച്ചത്. ശ്രീകാര്യം പാങ്ങപ്പാറയിലാണ് അക്രമണം നടന്നത്.
അഞ്ചംഗ അടങ്ങുന്ന സംഘമാണ് അനിലിനെ ആക്രമിച്ചത്. വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. കല്ല് കൊണ്ട് അനിലിന്റെ തലയ്ക്കടിയ്ക്കുകയായിരുന്നു. അനിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം പോലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് അനിലിനെ അക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
Story highlights: drugs mafia attack on CPI (M) branch secretary
Next Story