Top

ഇലന്തൂർ നരബലിക്കേസ്: കാണാതായ അവയവങ്ങൾ ദ്രവിച്ചു പോയിരിക്കാമെന്ന് ഡോക്ടർമാർ

പത്മയുടെ മൃതശരീരത്തിൽ നിന്ന് ഒരു വൃക്ക പൂർണമായും ലഭിച്ചിരുന്നു

17 Oct 2022 2:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇലന്തൂർ നരബലിക്കേസ്: കാണാതായ അവയവങ്ങൾ ദ്രവിച്ചു പോയിരിക്കാമെന്ന് ഡോക്ടർമാർ
X

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ കൊല്ലപ്പെട്ട പത്മയുടേയും റോസ്‌ലിയുടേയും ആന്തരികാവയവങ്ങൾ എടുത്തുമാറ്റിയതാണെന്ന വാദം പൂർണമായി ശരിവെക്കാതെ ഡോക്ടർമാർ. കാണാതായ അവയവങ്ങൾ ദ്രവിച്ചുപോയതാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. കൊല്ലപ്പെട്ട റോസ്‌ലിന്റെ ശരീരഭാ​ഗങ്ങൾക്ക് നാലുമാസം പഴക്കമുണ്ട്. അസ്ഥികളും ദ്രവിച്ച ത്വക്കുമാണ് ലഭിച്ചത്. മണ്ണിൽ കിടന്നതിനാൽ അവയവങ്ങൾ പലതും ദ്രവിച്ചിരിക്കാമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

പത്മയുടെ മൃതശരീരത്തിൽ നിന്ന് ഒരു വൃക്ക പൂർണമായും ലഭിച്ചിരുന്നു. കുടലും മറ്റും ദ്രവിച്ച നിലയിലാണ് ലഭിച്ചത്. ശരീരം 56 കഷ്ണങ്ങളാക്കിയതിനാൽ പല അവയവങ്ങളും മുറിഞ്ഞു പോയിട്ടുണ്ട്. മൃതദേഹ പരിശോധനയിൽ പല അവയവങ്ങളും കണ്ടെത്താനാകാത്തത് ഇതുകൊണ്ടാണെന്നും സൂചനയുണ്ട്.

അതേസമയം ലഭിച്ച തെളിവുകൾ വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം ഇന്നും പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരും. പ്രതികളുമായി ബന്ധപ്പെട്ടവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളം, പത്തനംതിട്ട ജില്ലകൾക്ക് പുറമെ ഷാഫിക്ക് പോയിട്ടുളള മറ്റ് സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

ഇലന്തൂരിലെ വീട്ടില്‍ നിന്നും പറമ്പില്‍ നിന്നുമായി കണ്ടെടുത്ത തെളിവുകളുടെ വിശദമായ പരിശോധനയും ഒരേ സമയം നടത്തുകയാണ് പൊലീസ്. മനുഷ്യ മാംസം പാചകം ചെയ്ത പ്രഷർ കുക്കർ , രക്തം ശേഖരിച്ച പാത്രം , മൃതദേഹ അവശിഷ്ടങ്ങൾ കത്തിക്കാന്‍ ശ്രമിച്ചതിന്‍റെ ഭാഗങ്ങള്‍ തുടങ്ങി 40ലധികം തെളിവുകൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഷാഫി സഹകരിക്കില്ലെന്ന് പൊലീസ് പറയുന്നു.

രണ്ടു സ്ത്രീകളേയും കെട്ടിയിടാൻ ഉപയോ​ഗിച്ച കയർ, കൊലപ്പെടുത്താൻ ഉപയോ​ഗിച്ച കത്തി എന്നിവ വാങ്ങിയ കടകളിൽ ഭ​ഗവൽ സിം​ഗിനെ എത്തിച്ചുളള തെളിവെടുപ്പാണ് ഇനി നടക്കാനുള്ളത്. തെളിവെടുപ്പിനായി ഭ​ഗവൽ സിം​ഗിനെ വീണ്ടും ഇലന്തൂരിൽ എത്തിക്കും.

STORY HIGHLIGHTS: Doctors say the missing organs may have decomposed in elanthoor incident

Next Story