Top

ഡോക്ടറേറ്റ് വിവാദം: ഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത കോടതി

കേസിൽ സത്യസന്ധത പുലർത്തണമെന്നും കോടതി ഷാഹിദ കമാലിനോട് ആവശ്യപ്പെട്ടു

25 Nov 2021 9:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡോക്ടറേറ്റ് വിവാദം: ഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത കോടതി
X

വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകൾ ഹാജരാക്കാൻ ലോകായുക്ത കോടതി നിർദേശം. ഡോക്ടറേറ്റ് വിവാദത്തിലാണ് നടപടി. കേസിൽ സത്യസന്ധത പുലർത്തണമെന്നും അത് ബോധ്യപ്പെടണമെങ്കിൽ രേഖകൾ ഹാജരാക്കണമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. കേസ് വീണ്ടും ഡിസംബർ 9 ന് പരിഗണിക്കും.

വിയറ്റ്നാം സർവകലാശാല ഡോക്ടറേറ്റ് നൽകിയെന്ന് പറഞ്ഞിരുന്ന സംസ്ഥാന സർക്കാർ ഇന്ന് കോടതിയിൽ നിലപാട് മാറ്റി. കസാഖിസ്താൻ സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകിയെന്നാണ് ഷാഹിദ അറിയിച്ചതെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇതോടെ ഷാഹിദയുടെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ കസാഖിസ്താൻ സർവകലാശാല എങ്ങനെയാണ് അറിഞ്ഞതെന്നും ലോകായുക്ത ചോദിച്ചു. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകൾ ഹാജരാകാത്ത സാഹചര്യത്തിലായിരുന്നു അഭിഭാഷകനോടുള്ള ചോദ്യം.

വിയറ്റ്നാമിലെ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഡോക്‌ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഷാഹിദ കമാൽ ആദ്യം അവകാശപ്പെട്ടിരുന്നത്. ആരോപണങ്ങൾക്ക് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പേരിലാണ് ഡോക്‌ടറേറ്റ് ലഭിച്ചതെന്നുo വനിത കമ്മീഷന്‍ അംഗം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വാദം തിരുത്തി, കസാഖിസ്ഥാൻ ആസ്ഥാനമായുള്ള ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് കോംപ്ളിമെന്ററി മെഡിസിനിൽ നിന്നാണ് ഡോക്‌ടേറ്റ് ലഭിച്ചത് എന്ന പുതിയ വാദമായിരുന്നു ഷാഹിദ കമാല്‍ നടത്തിയത്.

ബിരുദം ലഭിച്ചത് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നാണെന്നും ഷാഹിദ കമാല്‍ തിരുത്തിയിട്ടുണ്ട്. നേരത്തെ കേരള യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം ലഭിച്ചതെന്ന വാദമാണ് ഷാഹിത കമാൽ തിരുത്തിയത്. സത്യവാങ് മൂലത്തിൽ പിഴവ് പറ്റിയതായും ഷാഹിത കമാൽ ലോകായുക്ത കോടതിയെ അറിയിച്ചിരുന്നു.

പല പ്രമുഖർക്കും പ്രസ്‌തുത സർവകലാശാലയിൽ നിന്ന് ഡോക്‌ടറേറ്റ് ലഭിക്കുന്നുണ്ടെന്നും, അത്തരമൊരു ഡോക്‌ടേറ്റ് സ്വീകരിക്കുന്നതിലോ, പേരിനൊപ്പം വയ‌്ക്കുന്നതിലോ തെറ്റില്ലെന്നും ഷാഹിദ കമാല്‍ വാദിച്ചിരുന്നു. വനിതാകമ്മിഷൻ അംഗമാകാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന ആരോപണം ഉന്നയിച്ച വട്ടപ്പാറ സ്വദേശിയുടെ പരാതിയിലാണ് കോടതി കേസ് പരിഗണിക്കുന്നത്.



Next Story

Popular Stories