Top

'അനൂപിന്റെ വീടിനേക്കുറിച്ച് നാദിര്‍ഷ പറഞ്ഞതില്‍ വ്യത്യാസം'; വിഐപി ലെയിനും പറവൂര്‍ കവലയും പറയിപ്പിച്ച് അഭിഭാഷകന്‍

ദിലീപ് ജയിലിലായ സമയത്ത് അനൂപിന്റെ ഈ വീടായിരുന്നു ഗൂഢാലോചനാ കേന്ദ്രം.

19 April 2022 7:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനൂപിന്റെ വീടിനേക്കുറിച്ച് നാദിര്‍ഷ പറഞ്ഞതില്‍ വ്യത്യാസം; വിഐപി ലെയിനും പറവൂര്‍ കവലയും പറയിപ്പിച്ച് അഭിഭാഷകന്‍
X

കൊച്ചി: ദിലീപിന്റെ സഹോദരന്‍ അനൂപിന്റേയും സുഹൃത്ത് നാദിര്‍ഷായുടേയും വാക്കുകളിലെ പൊരുത്തക്കേട് പരിഹരിക്കാന്‍ അഭിഭാഷകന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടിരിക്കുന്ന സ്ഥലത്തേക്കുറിച്ചാണ് നാദിര്‍ഷാ വ്യത്യസ്ത പ്രതികരണം നടത്തിയത്.

പറവൂര്‍ കവലയിലാണ് അനൂപിന്റെ വീടെന്ന് നാദിര്‍ഷ പറഞ്ഞെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ പറയുന്നതിന് പകരം കുറച്ചുകൂടി വ്യക്തമായി പറവൂര്‍ കവലയേയും വീടിരിക്കുന്ന വിഐപി ലെയിനേയും ബന്ധിപ്പിച്ച് പറയണമെന്നാണ് അഭിഭാഷകന്‍ അനൂപിനോട് ആവശ്യപ്പെടുന്നത്. പറവൂര്‍ കവലയിലാണോ എന്ന് ചോദിച്ചാല്‍ 'പറവൂര്‍ കവലയില്‍ നിന്ന് 300 മീറ്റര്‍ മാറി വിഐപി ലെയിനില്‍' എന്ന് കൃത്യമായി പറയണമെന്നും അഭിഭാഷകന്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലായ ശേഷം ആലുവയിലെ പത്മസരോവരം വീട്ടില്‍ നിന്ന് എല്ലാവരും പറവൂര്‍ കവല വിഐപി ലെയിനിലെ ഈ വീട്ടിലേക്ക് താമസം മാറിയിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് എത്തിയതും ഈ വീട്ടിലേക്കാണ്. ജയിലില്‍ നിന്നിറങ്ങി മൂന്നാം ദിവസം സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ ദിലീപിനെ കാണുന്നതും അനൂപിന്റെ ഈ വീട്ടില്‍ വച്ചാണ്. അനൂപിന്റെ വീട്ടില്‍ വച്ച് ദിലീപിന്റെ റൂമില്‍ തോക്കു കണ്ടു എന്ന് ബാലചന്ദ്രകുമാറിന്റെ മൊഴിയുണ്ട്. അന്വേഷണ സംഘം നടത്തിയ തെരച്ചിലില്‍ തോക്ക് കണ്ടെത്താനായിരുന്നില്ല. ദിലീപ് ജയിലിലായ സമയത്ത് അനൂപിന്റെ ഈ വീടായിരുന്നു ആലോചനാ കേന്ദ്രം. ഈ വീട്ടില്‍ വച്ചാണ് പല ഗൂഢാലോചനകളും നടന്നതെന്നും ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നു.

സംഭാഷണം ചുവടെ

അഭിഭാഷകന്‍: പറവൂര്‍ കവലയിലാണ് നമ്മുടെ വീട്

അനൂപ്: പറവൂര്‍ കവലയിലാണ്. വിഐപി റോഡിലാണ്.

അഭിഭാഷകന്‍: അത് പറവൂര്‍ കവലയില്‍ നിന്ന് എത്ര ദൂരം മാറിയാണ്.

അനൂപ്: 200 മീറ്റര്‍

അഭിഭാഷകന്‍: 300 മീറ്റര്‍ പറഞ്ഞോ

അഭിഭാഷകന്‍: പറവൂര്‍ കവലയിലാണോ നിങ്ങളുടെ വീട്

അഭിഭാഷകന്‍: പറവൂര്‍ കവലയില്‍ നിന്ന് 300 മീറ്റര്‍ മാറി വിഐപി ലെയിനിലാണ് എന്റെ വീട്, അങ്ങനെ തന്നെ പറയണം.

അനൂപ്: പറവൂര്‍ക്ക് പോകുന്ന വഴിക്കെന്ന് പറഞ്ഞാല്‍ പോരേ.

അഭിഭാഷകന്‍: അല്ല. ഇപ്പോള്‍ പറവൂര്‍ കവലയിലാണെന്ന് നാദിര്‍ഷയോട് ചോദിച്ചപ്പം നാദിര്‍ഷ പറഞ്ഞു അനൂപ് താമസിക്കുന്നത് പറവൂര്‍ കവലയിലെന്ന്. പറഞ്ഞു. പറഞ്ഞു.

മറ്റൊരു ശബ്ദം (ആരെന്ന് വ്യക്തമല്ല): ഞാന്‍ അവന്റെ എടുത്ത് പ്രത്യേകം പറഞ്ഞതാണ്.

അത് പോട്ടേ

മറ്റൊരു ശബ്ദം (ആരെന്ന് വ്യക്തമല്ല): പറവൂരില്‍ നിന്ന് തിരിയുന്ന വഴിയില്‍ നിന്ന്.

മറ്റൊരു ശബ്ദം (ആരെന്ന് വ്യക്തമല്ല): ബസിലും കിടക്കുന്നുണ്ടല്ലോ പറവൂര്‍ കവലയെന്ന്.

അനൂപ്: ശരിക്കും ഇവിടെ പറവൂര്‍ ജംഗ്ഷന്‍ ഇല്ല.

അഭിഭാഷകന്‍: ഇല്ലാ. ഇല്ലാ.. ഇല്ലാ..

അഭിഭാഷകന്‍: അത് അവരുടെ കുറെ ദിവസത്തെ ശ്രമമാണ്. പക്ഷെ നമ്മുടെ അടുത്ത് ചോദിക്കുമ്പോള്‍ വിഐപി ലെയിന്‍ എന്ന് തന്നെ പറയണം.

അഭിഭാഷകന്‍: പറവൂര്‍ കവലയിലാണോയെന്ന് ചോദിച്ചാല്‍ പറവൂര്‍ കവലയില്‍ നിന്ന് മാറി വിഐപി ലെയിനിലാണ്. പറവൂര്‍ കവലയില്‍ നിന്ന് 300 മീറ്റര്‍ മാറി വിഐപി ലെയിനിലാണ് ഞാന്‍ താമസിക്കുന്നത്. അത് പറവൂര്‍ കവല ആയിട്ടല്ലേ അറിയപ്പെടുന്നത്. പറവൂര്‍ കവല അല്ല, വിഐപി ലെയിന്‍ എന്നാണ് അറിയപ്പെടുന്നത്. അപ്പോള്‍ നാദിര്‍ഷ പറഞ്ഞല്ലോ പറവൂര്‍ കവലയാണെന്ന്. അത് നാദിര്‍ഷയോട് ചോദിക്കണം. പറവൂര്‍ കവല എന്ന് അല്ല പറയുന്നത്.

Next Story

Popular Stories