Top

'ഇ പി ജയരാജന്‍ സംഭവത്തിന് അരമണിക്കൂര്‍ മുന്നേ പുറപ്പെട്ടോ?'; പ്രതിപക്ഷ നേതാവ്

4 July 2022 11:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇ പി ജയരാജന്‍ സംഭവത്തിന് അരമണിക്കൂര്‍ മുന്നേ പുറപ്പെട്ടോ?; പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: എകെജി സെന്ററ് ആക്രമണത്തിന് അരമണിക്കൂര്‍ മുമ്പ് തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'നിയമസഭയില്‍ പറയുകയുണ്ടായി ശ്രീമതി ടീച്ചര്‍ ഉൾപ്പെടെയുള്ളവർ എകെജി സെന്ററില്‍ ബോംബാക്രമണത്തില്‍ കുലുങ്ങി വീഴാന്‍ പോയെന്ന്. ഞാന്‍ ഉണ്ണിത്താനെ വിളിച്ച് ചോദിച്ചു ബാലിസ്റ്റിക് മിസെയിലാണോ ഇന്ദിരാ ഭവനില്‍ നിന്ന് അയച്ചതെനന്ന്' പ്രതിപക്ഷനേതാവിന്റെ പരിഹാസിച്ചു. ആക്രമണത്തെ തുടര്‍ന്ന് സിപിഐഎം നേതാക്കള്‍ കലാപത്തിന് ആഹ്വാനം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ഗാന്ധി ചിത്രം തകര്‍ത്തത് അന്വേഷിക്കാന്‍ മനോജ് എബ്രഹാം തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും മുമ്പ് മുഖ്യമന്ത്രി പറഞ്ഞു അത് തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന്. പൊലീസ് ഉദ്യോഗസ്ഥന്‍ തോളില്‍ തട്ടി എംപി ഓഫീസിലേക്ക് രണ്ട് പേരെ കടത്തി വിടുന്ന ദൃശ്യം ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. വീഡിയോയും അന്വേഷണ സംഘത്തിന് കൊടുത്തിട്ടുണ്ട്. ആ പൊലീസിന്റെ കയ്യില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങിയിട്ട് ഞങ്ങള്‍ തകര്‍ത്തെന്ന് പറയുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ഭരണത്തില്‍ ഇരിക്കുമ്പോഴും സിപിഐഎം ആക്രമണം നടത്തുന്നു. നേതാക്കള്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടായതിന് ശേഷം കണ്‍ഡോമെന്റ് പൊലീസില്‍ നിന്നും പൊലീസ് ജീപ്പ് ഗേറ്റിന് മുമ്പില്‍ ഉണ്ടായിരുന്നു. ആക്രമണം നടന്ന രാത്രി ജീപ്പ് ഉണ്ടായിരുന്നില്ല. എകെജി സെന്ററിന് ചുറ്റും ക്യാമറകളുണ്ട് അതിന് സമീപത്ത് എഴുപതോളം ക്യാമറകള്‍ ഉണ്ടായിട്ടും പ്രതി രക്ഷപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

'കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. കോട്ടയം ഡിസിസി ഓഫീസ് പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. പ്രതിയെ ഞങ്ങള്‍ ചൂണ്ടിക്കാട്ടി കൊടുത്തു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു അയാള്‍. ഈ പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ എസ്‌ഐയുടെ കസേരയില്‍ കയറിയിരുന്ന് എഎസ്‌ഐയുടെ തൊപ്പിയെടുത്ത് വച്ച് സെല്‍ഫി എടുത്ത് എല്ലാ ഗ്രൂപ്പുകളിലേക്കും അയച്ചു. പിന്നീട് അയാളെ ജാമ്യത്തില്‍ വിട്ടു. ഡിസിസി ഓഫീസ് ആക്രമിക്കുമ്പോല്‍ പൊലീസ് സത്യത്തില്‍ കയ്യും കെട്ടി നോക്കി നില്‍ക്കുകയായിരുന്നില്ല. അവരുടെ തൊപ്പില്‍ കൈ അമര്‍ത്തി വച്ച് നോക്കി നില്‍ക്കുകയായിരുന്നു.' വി ഡി സതീശന്‍ പറഞ്ഞു.

STORY HIGHLIGHT: VD Satheesan said that LDF convener EP Jayarajan left for the scene half an hour before the AKG centre attack.

Next Story

Popular Stories