Top

ധീരജ് കൊലപാതകം; രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ കീഴടങ്ങി

കെ എസ് യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരാണ് പൊലീസില്‍ കീഴടങ്ങിയത്.

14 Jan 2022 1:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധീരജ് കൊലപാതകം; രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ കീഴടങ്ങി
X

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു കെഎസ്‌യു പ്രവര്‍ത്തകര്‍ കീഴടങ്ങി. കെ എസ് യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരാണ് പൊലീസില്‍ കീഴടങ്ങിയത്. അറസ്റ്റിലായ നിഖില്‍ പൈലിക്കൊപ്പം കൊലപാതകം നടന്ന സമയത്ത് രണ്ടുപേരും ഉണ്ടായിരുന്നു. തന്നെ കുത്തിയത് ടോണിയെന്നായിരുന്നു അഭിജിത്തിന്റെ മൊഴി.

ധീരജ് കേസില്‍ നിഖില്‍ പൈലിയേയും, ജെറിന്‍ ജോജോയേയും പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ നാളെ ജില്ലാ കോടതി പരിഗണിച്ചേക്കും.

കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നിഖിലന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം രാഷ്ട്രീയ വിരോധമൂലമെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നു. ധീരജിനെ കൊന്ന ശേഷം രക്ഷപ്പെടുന്നതിനിടയില്‍ ഇടുക്കി കരിമണലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എന്‍ജിനീയറിങ് കോളേജിലെത്തിയത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണെന്ന് നിഖില്‍ പൈലി മൊഴി നല്‍കിയിരുന്നു.

Next Story

Popular Stories